ബന്നാർഘട്ടയിലെ സഫാരി വാഹനത്തിൽ കയറാൻ ശ്രമിച്ച് പുള്ളിപ്പുലി

ബെംഗളൂരു: ബന്നാർഘട്ടയിലെ സഫാരി വാഹനത്തിൽ കയറാൻ ശ്രമിച്ച് പുള്ളിപ്പുലി. ബന്നാർഘട്ട ദേശീയോദ്യാനത്തിലാണ് ഞായറാഴ്ച ടൂറിസ്റ്റുകൾ സഞ്ചരിച്ച മിനി ബസിലേക്ക് കാട്ടിൽ നിന്നെത്തിയ പുള്ളിപ്പുലി വലിഞ്ഞു കയറാൻ ശ്രമിച്ചത്. ബസിന്റെ ജനാലയിലൂടെ വലിഞ്ഞു കയറാൻ ശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

രണ്ടു വാഹനങ്ങളിലായിട്ട് സഞ്ചാരികളെ കാട്ടിനുള്ളിലൂടെ കൊണ്ട് പോകുമ്പോഴായിരുന്നു പുലി മുമ്പിലേക്കെത്തിയത്. കാടിറങ്ങി ട്രാക്കിലേക്ക് എത്തിയ പുലി ബസിലേക്ക് നോക്കി നിൽക്കുന്നതും ശേഷം ജനാലയിലേക്കു വലിഞ്ഞു കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പുലി കയറുമ്പോൾ യാത്രക്കാർ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. കയറാൻ ശ്രമിച്ചു പരാജയപ്പെട്ടതിനു ശേഷം ബസിനു മുന്നിലേക്ക് പോയി നിലയുറപ്പിച്ച പുലി പിന്നീട് കാട്ടിലേക്ക് പിൻവാങ്ങുകയായിരുന്നു.

 

TAGS: BENGALURU | LEOPARD
SUMMARY: Leopard tries to enter safari bus after leaping through window at Bannerghatta National Park in Bengaluru

Savre Digital

Recent Posts

ജാമ്യമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിൽ, റിമാന്‍ഡ് 14 ദിവസത്തേക്ക്

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ…

5 minutes ago

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

തിരുവനന്തപുരം : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം…

2 hours ago

രാഹുൽ മാങ്കൂട്ടത്തിലിനെ വെെദ്യ പരിശോധനയ്ക്ക് എത്തിച്ചു; പത്തനംതിട്ട ജനറൽ ആശുപത്രി വളപ്പില്‍ വൻ പ്രതിഷേധം

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ…

2 hours ago

സിറിയയിൽ യുഎസിന്റെ വൻ വ്യോമാക്രമണം, ഐഎസ് ഭീകരരെ വധിച്ചു

വാഷിങ്ടൺ: സിറിയയിൽ ഐ.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തി യു.എസും സഖ്യസേനയും. ആക്രമണ വിവരം യു.എസ് സെൻട്രൽ കമാൻഡ്…

4 hours ago

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കൊച്ചി: തൊ​ടു​പു​ഴ-​കോ​ലാ​നി ബൈ​പ്പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ഭി​ഷേ​ക് വി​നോ​ദ് ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച പുലർച്ചെ…

5 hours ago

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള (7.5 കിലോമീറ്റർ) ഇടനാഴിയിൽ ട്രെയിനിന്റെ പരീക്ഷണ…

6 hours ago