Categories: TOP NEWS

ബന്നാർഘട്ട റോഡ് ഭാഗികമായി അടയ്ക്കാനുള്ള ഉത്തരവിൽ മാറ്റം

ബെംഗളൂരു: മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ലക്കസാന്ദ്ര ഭൂഗർഭ സ്റ്റേഷന് സമീപമുള്ള ബന്നാർഘട്ട റോഡ് ഒരു വർഷത്തേക്ക് ഭാഗികമായി അടയ്ക്കാനുള്ള ബിഎംആർസിഎൽ ഉത്തരവ് താൽക്കാലികമായി നിർത്തിവെച്ചു. ബെംഗളൂരു ട്രാഫിക് പോലീസിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം.

കഴിഞ്ഞ ദിവസമാണ് പിങ്ക് ലൈനിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ റോഡ് ഭാഗികമായി അടക്കാൻ ബിഎംആർസിഎൽ ഉത്തരവിട്ടത്. എന്നാൽ റോഡ് ഒരു വർഷത്തേക്ക് അടച്ചിടുന്നത് ശരിയല്ലെന്നും യാത്രക്കാർക്ക് ഇത് അസൗകര്യം സൃഷ്ടിക്കുമെന്നും ബെംഗളൂരു ട്രാഫിക് പോലീസ് പറഞ്ഞു.

റോഡ് അടച്ചിടാൻ ബിഎംആർസിഎൽ ഉത്തരവിനൊപ്പം ട്രാഫിക് പോലീസിന്റെ അനുമതി കൂടി ആവശ്യമാണ്‌. നിലവിൽ ഇത്തരമൊരു ഔദ്യോഗിക അറിയിപ്പ് ട്രാഫിക് പോലീസ് പുറപ്പെടുവിച്ചിട്ടില്ല. ഇക്കാരണത്താൽ റോഡ് അടച്ചിടാൻ സാധിക്കില്ലെന്ന് ട്രാഫിക് പോലീസ് കമ്മീഷണർ എം. എൻ. അനുചേത് പറഞ്ഞു.

The post ബന്നാർഘട്ട റോഡ് ഭാഗികമായി അടയ്ക്കാനുള്ള ഉത്തരവിൽ മാറ്റം appeared first on News Bengaluru.

Savre Digital

Recent Posts

കേളി ബെംഗളൂരു വിഎസ് അനുസ്മരണം 17ന്

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കേളി ബെംഗളൂരു അനുസ്മരിക്കുന്നു. 17ന് വൈകുന്നേരം 4ന് നന്ദിനി ലേഔട്ടിലുള്ള രാജഗിരി സുങ്കിരാന…

16 minutes ago

കേരളസമാജം യൂണിഫോം വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബെംഗളൂരു ലോട്ടെ ഗൊല്ലെഹള്ളിയിലുള്ള ഗാന്ധി വിദ്യാലയ ഹയർ പ്രൈമറി സ്കൂളിലെ…

32 minutes ago

യുവതിയെ സെക്‌സ് മാഫിയയ്ക്ക് കെെമാറാൻ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍

ചെന്നൈ: ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന പരാതിയില്‍ നടി മിനു മുനീർ പിടിയില്‍. തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലാണ് മിനു…

1 hour ago

കൊയിലാണ്ടിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവില്‍…

2 hours ago

കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ല; വീണ്ടും കൊലവിളിയുമായി ചെന്താമര

പാലക്കാട്: കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് കൊലവിളിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. വിചാരണയ്ക്കായി പാലക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു…

2 hours ago

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്; ഈ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയില്‍ ഓപ്പണ്‍ (PY / NPY), ഇ.റ്റി.ബി പിവൈ…

3 hours ago