ബെംഗളൂരു: മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ലക്കസാന്ദ്ര ഭൂഗർഭ സ്റ്റേഷന് സമീപമുള്ള ബന്നാർഘട്ട റോഡ് ഒരു വർഷത്തേക്ക് ഭാഗികമായി അടയ്ക്കാനുള്ള ബിഎംആർസിഎൽ ഉത്തരവ് താൽക്കാലികമായി നിർത്തിവെച്ചു. ബെംഗളൂരു ട്രാഫിക് പോലീസിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് പിങ്ക് ലൈനിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ റോഡ് ഭാഗികമായി അടക്കാൻ ബിഎംആർസിഎൽ ഉത്തരവിട്ടത്. എന്നാൽ റോഡ് ഒരു വർഷത്തേക്ക് അടച്ചിടുന്നത് ശരിയല്ലെന്നും യാത്രക്കാർക്ക് ഇത് അസൗകര്യം സൃഷ്ടിക്കുമെന്നും ബെംഗളൂരു ട്രാഫിക് പോലീസ് പറഞ്ഞു.
റോഡ് അടച്ചിടാൻ ബിഎംആർസിഎൽ ഉത്തരവിനൊപ്പം ട്രാഫിക് പോലീസിന്റെ അനുമതി കൂടി ആവശ്യമാണ്. നിലവിൽ ഇത്തരമൊരു ഔദ്യോഗിക അറിയിപ്പ് ട്രാഫിക് പോലീസ് പുറപ്പെടുവിച്ചിട്ടില്ല. ഇക്കാരണത്താൽ റോഡ് അടച്ചിടാൻ സാധിക്കില്ലെന്ന് ട്രാഫിക് പോലീസ് കമ്മീഷണർ എം. എൻ. അനുചേത് പറഞ്ഞു.
The post ബന്നാർഘട്ട റോഡ് ഭാഗികമായി അടയ്ക്കാനുള്ള ഉത്തരവിൽ മാറ്റം appeared first on News Bengaluru.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം കാട്ടാക്കടയില്‍ നിന്നും നെയ്യാർ ഡാമിലേക്ക്…
ബെംഗളൂരു: ഗുണ്ടൽപേട്ട്- മൈസൂരു പാതയിലെ ബേഗൂരിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വയനാട് പിണങ്ങോട് വാഴയിൽ അസ്ലം-റഹ്മത്ത് ദമ്പതികളുടെ മകൻ…
മലപ്പുറം: കാളികാവില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി…
ബെംഗളൂരു: വടകര എടോടിയിൽ മുനിസിപ്പൽ പാർക്കിന് സമീപം ആരാമത്തിൽ വരുൺ വിനോദ് (34) ബെംഗളൂരുവില്‍ അന്തരിച്ചു. ടേർണർ ആൻഡ് ടൗൺസെന്റ്…
കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാഷിംഗ് മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്. കളിക്കുന്നതിനിടയില്‍ വാഷിംഗ് മിഷീന്റെ…
തിരുവനന്തപുരം: കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് എത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സംഘം എത്തുമെന്നാണ്…