കൊച്ചി: ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനാണെന്ന് നടൻ സിദ്ദിഖ്. ഇക്കാര്യം ഇ-മെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തെ സിദ്ദിഖ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് എസ്‌ഐടി ഇതുവരെ നോട്ടീസ് നല്‍കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവില്‍ ആയിരുന്ന സിദ്ദിഖിന് സെപ്റ്റംബർ 30 തിങ്കളാഴ്ചയാണ് സുപ്രീംകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.
രണ്ടാഴ്ചത്തേക്ക് മാത്രം അനുവദിച്ചു കിട്ടിയ മുൻകൂർ ജാമ്യത്തില്‍ അഞ്ചുദിവസത്തോളം പിന്നിട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തിന് മുന്നില്‍ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തെ ഇ-മെയില്‍ മുഖേന അറിയിച്ചത്. അനുവദിച്ചു കിട്ടിയിട്ടുള്ള രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ തനിക്കെതിരായി എസ്‌ഐടി സുപ്രീംകോടതിയില്‍ റിപ്പോർട്ട് നല്‍കാനുള്ള സാധ്യത മുൻകൂട്ടി കാണുന്നുണ്ട്.
TAGS : ACTOR SIDDIQUE | HEMA COMMITTEE REPORT
SUMMARY : Actor Siddique says he is willing to appear for questioning in the rape case
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…
കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…