Categories: KERALATOP NEWS

ബലാത്സംഗ കേസില്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു. സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് നടനെ ചോദ്യം ചെയ്തത്. തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് കാട്ടി നടൻ നല്‍കിയ പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍വച്ച്‌ കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു നിവിൻ ഉള്‍പ്പെടെ ആറ് പേർക്കെതിരെ കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി. യുവതിയുടെ ആരോപണങ്ങളില്‍ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളിയും പരാതി നല്‍കിയിരുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.

2023 ഡിസംബർ 14, 15 തിയതികളിലാണ് ബലാത്സംഗം നടന്നതെന്നാണ് ആരോപിച്ചത്. യുവതിയെ തൃശ്ശൂരുകാരിയായ ശ്രേയ ദുബായിലേക്ക് കൊണ്ടുപോയെന്നും അവിടെ ഹോട്ടലില്‍വച്ച്‌ കൂട്ടബലാത്സംഗ ചെയ്തെന്നുമാണ് പരാതി. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്.

സെക്ഷൻ 376, 376 ഡി, 354, കുട്ടബലാത്സംഗം, സ്തീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിവിൻ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിർമാതാവ് എ.കെ. സുനില്‍, ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികള്‍.

എന്നാല്‍ യുവതി പീഡനം ആരോപിച്ച തിയ്യതികളില്‍ നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകള്‍ പിന്നീട് പുറത്ത് വന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിൻ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകൻ വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.

TAGS : NIVIN PAULY | KERALA
SUMMARY : Nivin Pauly questioned in rape case

Savre Digital

Recent Posts

അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ല; വി ശിവൻകുട്ടി

തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച്‌…

11 minutes ago

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ക്രിസ്‌മസ് കരോൾ ഗായക സംഘത്തിന്റെ ഭവന സന്ദർശനത്തിന് തുടക്കമായി

ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും…

29 minutes ago

’10 ലക്ഷം രൂപ ധനസഹായം, മകന് വനം വകുപ്പില്‍ താത്കാലിക ജോലി’; കടുവ ആക്രമണത്തില്‍ മരിച്ച കൂമൻ്റെ കുടുംബത്തിനുള്ള സഹായം പ്രഖ്യാപിച്ചു

വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…

52 minutes ago

യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പോലിസ്

കൊച്ചി: ഡോക്ടറുടെ കാല്‍ വെട്ടണമെന്ന് സമൂഹ മാധ്യമത്തില്‍ ആഹ്വാനം ചെയ്തതിനെ തുടർന്ന് മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ…

2 hours ago

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു

കോട്ടയം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മീനടത്ത് നിയുക്ത പഞ്ചായത്തംഗം മരണപ്പെട്ടു. മീനടം ഒന്നാം വാർഡില്‍ നിന്നു വിജയിച്ച…

2 hours ago

കണ്ണൂര്‍ തലശ്ശേരിയില്‍ വൻ തീപിടിത്തം

കണ്ണൂർ: തലശേരിയില്‍ കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. പ്ലാസ്റ്റിക് റീ സൈക്ലിങ്ങ്…

3 hours ago