ബെംഗളൂരു : ശ്രീനാരായണസമിതി സംഘടിപ്പിക്കുന്ന വാവുബലിതർപ്പണ ചടങ്ങുകള്‍ക്കുള്ള കൂപ്പണുകൾ വിതരണം തുടങ്ങി. സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽസെക്രട്ടറി എം.കെ. രാജേന്ദ്രൻ, ജോയന്റ് സെക്രട്ടറി എ.ബി. അനൂപ് എന്നിവർ വാവുബലി കമ്മിറ്റി ചെയർപേഴ്‌സൺ വത്സലാ മോഹൻ, വൈസ് ചെയർമാൻ അനിൽ പണിക്കർ എന്നിവർക്ക് കൂപ്പണുകൾ നൽകി ഉദ്ഘാടനം ചെയ്തു.
കൂപ്പണുകൾ സമിതി ഓഫീസിലും അൾസൂർ ഗുരുമന്ദിരത്തിലും രാവിലെ ആറുമുതൽ രാത്രി എട്ടുവരെ ലഭിക്കും. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അറിയിച്ചു.
അയ്യായിരത്തോളംപേർക്ക് ബലിതർപ്പണം നടത്താനുള്ള ഒരുക്കങ്ങളാണ് ഇത്തവണ ഏർപ്പെടുത്തുന്നത്. മറ്റു ജില്ലകളിൽനിന്ന് ചടങ്ങിന് എത്തുന്നവര്‍ക്ക് താമസസൗകര്യമൊരുക്കും. സൗജന്യലഘുഭക്ഷണ വിതരണവുമുണ്ടാകും. ഫോൺ: 080 25510277, 25548133.
<br>
TAGS : SREE NARAYANA SAMITHI
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…