ബെംഗളൂരു: ബലിപെരുന്നാള്‍ ദിനത്തില്‍ ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. കിദ്വായി കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും, റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലുമാണ് പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തത്. ഡോ. ഇബ്രാഹിം ഖലീലിന്റെ നേതൃത്വത്തിലായിരുന്നു പഴ വിതരണത്തിന് സൗകര്യമൊരുക്കിയിരുന്നത്.
വികെ നാസര്‍ യശ്വന്തപുര, നാസര്‍ നീലസാന്ദ്ര, റഷീദ് മൗലവി, എം കെ റസാഖ്, ഫസല്‍ മാറത്തഹള്ളി, അബ്ദുള്ള പാറായി, ജംഷീര്‍ ശിവാജി നഗര്‍, റഹ്‌മാന്‍, മറ്റു ഏരിയാ കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കെആര്‍ പുരം ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിവസം ഉദയനഗറിലെ കുടുംബാശ്രമത്തിലും, കമ്മനഹള്ളിയിലെ റോഹിങ്ക്യന്‍ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. ഏരിയ കമ്മറ്റി ഭാരവാഹികളായ ഫൈസല്‍ കെആര്‍ പുരം, യൂസുഫ് ഡ്രസ്സ് ഹൗസ്, ഷമീര്‍ പൈലയോട്ട്, ഫൈസല്‍, ഫൈസല്‍ എഫ്.സി.ഐ, സുധീര്‍, ഫൈറൂസ്, ഫായിസ്, നാസര്‍ ചന്ദ്രഗിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : AIKMCC | RELIEF WORKS,
SUMMARY : Fruits and food were distributed on the day of Eid Day
കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. ഉഭയകക്ഷി…
കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. നാല് മാസം മുമ്പ് മൂന്ന്…
കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റിലായി. നാദാപുരം- തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ. അനില്‍. ആദ്യ ഘട്ടത്തില്‍ എഎവൈ…
കൊച്ചി: ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ…
തൃശൂർ: ആലുവയില്‍ അഞ്ച് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് ജയിലില്‍ മർദനം. വിയ്യൂർ സെൻട്രല്‍…