ബെംഗളൂരു: ബിഎംടിസി ബസിന്റെ വാതിൽപ്പടിയിൽ യാത്ര ചെയ്തത് ചോദ്യ ചെയ്ത കണ്ടക്ടറെ ഐടി ജീവനക്കാരൻ കുത്തിപ്പരുക്കേൽപ്പിച്ചു. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ ഹര്‍ഷ് സിന്‍ഹയെ (23) പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ഐടിപിഎല്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ബസ് കണ്ടക്ടർ യോഗേഷിനാണു (45) കുത്തേറ്റത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ബിഎംടിസി അധികൃതർ അറിയിച്ചു.
വാഹനത്തിന്റെ ഓട്ടോമാറ്റിക് ഡോറുകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബസ് കണ്ടക്ടറെ യുവാവ് കുത്തിയത്. മൂന്ന് കുത്താണ് ഇയാള്‍ക്ക് ഏറ്റത്. നഗരത്തിലെ ബിപിഒ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഹർഷ്.
ബസില്‍ കയറുന്നതിനും ഇറങ്ങുന്നതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഫുട്ബോര്‍ഡില്‍ നിന്ന് മാറി നില്‍ക്കാന്‍ യോഗേഷ് ഹര്‍ഷിനോട് ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഹര്‍ഷ് തന്റെ ബാഗില്‍ നിന്ന് കത്തി പുറത്തെടുത്ത് കണ്ടക്ടറെ കുത്തുകയായിരുന്നു.
TAGS: BENGALURU | BMTC
SUMMARY: Youth arrested after stabbing BMTC conductor in bus near ITPL in Bengaluru
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…
തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…
ന്യൂഡൽഹി: തൃശൂർ ചാലക്കുടി സ്വദേശി അരുൺ ഗോകുൽ വരച്ച 'ഉദയ്" എന്ന പയ്യൻ ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്‌നമാകും. ആധാർ…