ബെംഗളൂരു: ബസിൽ മുറുക്കിത്തുപ്പിയ യാത്രക്കാരിയെ ചോദ്യം ചെയ്തതിന് കണ്ടക്ടർക്ക് ക്രൂരമർദനം. തുമുകുരുവിലാണ് സംഭവം. പാവഗഡ ടൗണില്‍ നിന്നും തുമുകുരുവിലേക്ക് പോവുകയായിരുന്നു ബസിൽ വെച്ചാണ് കണ്ടക്ടർക്ക് നേരെ ആക്രമണം ഉണ്ടായത്. തുമകുരു സ്വദേശി അനിൽകുമാറിനാണ് മർദനമേറ്റത്.
ബസിൽ കയറിയ രണ്ടു സ്ത്രീകളടക്കമുള്ള ആറംഗ സംഘം ബെംഗളുരുവിലേക്ക് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ ബസ് തുമുകുരു വരയൊള്ളൂവെന്നും അവിടെ നിന്നു മാറികയറാനും കണ്ടക്ടര്‍ അനില്‍കുമാര്‍ നിര്‍ദേശിച്ചു. ഇത് ഇഷ്ടപെടാതിരുന്ന സംഘം കണ്ടക്ടറുമായി തര്‍ക്കിച്ചു. ഇതിനിടെ സംഘത്തിലെ സ്ത്രീകളിലൊരാള്‍ ബസിനുള്ളില്‍ മുറുക്കിതുപ്പി. കണ്ടക്ടര്‍ യാത്രക്കാരിയെ ശകാരിക്കുകയും തുടച്ചു വൃത്തിയാക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്നു സംഘത്തിലെ പുരുഷന്‍മാര്‍ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.
ബസ് ഡ്രൈവർ ഉടൻ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ആറു പേരെയും അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് അക്രമം നടത്തുകയും, ഡ്യൂട്ടിയിലുണ്ടായിരുന്ന പബ്ലിക് ട്രാൻസ്പോർട്ട് ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് പ്രതികള്‍ക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
TAGS: KARNATAKA | ATTACK
SUMMARY: Bus conductor beaten brutally in state
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…