ബെംഗളൂരു: ബിഎംടിസി ബസ് യാത്രക്കാരെ കവർച്ച ചെയ്യുന്ന യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ലതയാണ് അറസ്റ്റിലായത്. ബിഎംടിസി ബസുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെയാണ് ലത കവർച്ചയ്ക്ക് ഇരയാക്കിയിരുന്നത്. ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് മോഷണം നടത്താറുള്ളത്.
ലതയിൽ നിന്ന് വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും ഹാൻഡ്‌ബാഗുകളും ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. ബിഎംടിസി ബസിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. അറസ്റ്റിനിടെ ലത വിഷം പുരട്ടിയ ചോക്ലേറ്റ് കഴിച്ച് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണിരുന്നു. തുടർന്ന് പോലീസ് യുവതിയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈതരായന പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
TAGS: BENGALURU | ARREST
SUMMARY: Thief who targeted women passengers on BMTC buses arrested
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…