കോട്ടയം: ബസ് കാത്തുനില്‍ക്കവേ കിഴതടിയൂരില്‍ വൈദ്യുതി പോസ്റ്റില്‍ നിന്നും 7 വയസുകാരിക്കും ബന്ധുവിനും ഷോക്കേറ്റു. കിഴതടിയൂർ ജംഗ്ഷന് സമീപത്തെ പോസ്റ്റില്‍ നിന്നുമാണ് കുര്യനാട് സ്വദേശിനിയായ ആരാധ്യയ്ക്കും ബന്ധുവിനും വൈദ്യുതാഘാതം ഏറ്റത്.
ആശുപത്രിയില്‍ നിന്ന് മടങ്ങവേ ബസ് കയറാൻ എത്തിയപ്പോഴായിരുന്നു സംഭവം. പോസ്റ്റിന്റെ വശങ്ങളിലായി ഒരു അപായ സൂചനയും ഉണ്ടായിരുന്നില്ലെന്ന് ബന്ധു പറയുന്നു. പോസ്റ്റിലേക്ക് ഒരു ആകർഷണം പോലെ എന്തോ ഒന്ന് കൈയ്യിലേക്ക് ഉണ്ടാകുകയായിരുന്നുവെന്നും കുട്ടിയുടെ കൈയ്യില്‍ പിടിച്ചപ്പോള്‍ തനിക്ക് ഷോക്കടിക്കുകയായിരുന്നുവെന്നും ബന്ധു പറഞ്ഞു.
കുട്ടിയിപ്പോള്‍ ഐസിയുവില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.എന്താണ് സംഭവിച്ചതെന്ന വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്‌ഇബി അധികൃതർ അറിയിച്ചു.
TAGS : KOTTAYAM | ELECTRICITY
SUMMARY : A 7-year-old girl and her relative were shocked by an electricity post while waiting for the bus
പറ്റ്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം നേതാവ് പി.കെ ശ്രീമതിയുടെ ബാഗും ഫോണും മോഷണംപോയി. മഹിളാ അസോസിയേഷന്‍ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എസ്.ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും…
മലപ്പുറം: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവി രുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി.…
ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…
തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…