Categories: TOP NEWS

ബസ് ജീവനക്കാരെ മര്‍ദിച്ചു; കോഴിക്കോട് – മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട്- മാവൂർ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂര്‍, ചെറുവാടി ഭാഗങ്ങളിലേക്കുള്ള ബസുകളാണ് പണിമുടക്കുന്നത്. ബുധനാഴ്ച രാത്രി മാവൂർ വഴി പോകുന്ന സ്വകാര്യബസിലെ ജീവനക്കാരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു എന്ന് ആരോപിച്ചാണ് മിന്നല്‍ പണിമുടക്ക്.

മർദന ദൃശ്യങ്ങള്‍ ബുധനാഴ്ച പുറത്തുവന്നിരുന്നു. പരുക്കേറ്റ ബസ് ജീവനക്കാരും നാട്ടുകാരും ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവനക്കാരുടെ പരാതിയില്‍ 10 പേർക്കെതിരെ മാവൂർ പോലീസ് കേസെടുത്തു. മര്‍ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു.

TAGS : BUS | STRIKE
SUMMARY : Lightning strike of private buses on Kozhikode-Mavoor route

Savre Digital

Recent Posts

എയ്മ വോയ്സ് 2025 ദേശീയ സംഗീത മത്സരം

ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…

11 minutes ago

മഴ കനക്കുന്നു; കക്കി ഡാം തുറന്നു

പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…

14 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ കുറ്റോർ ചിരാത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്ഡ് ഹാർട്ട്‌…

24 minutes ago

പാകിസ്ഥാനിൽ മിന്നൽ പ്രളയം: മുന്നൂറിലേറെ മരണം

പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…

38 minutes ago

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസ്; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…

1 hour ago

കോട്ടയത്ത് കുരിശിന്റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനം; വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി വെള്ളാപ്പള്ളി നടേശൻ

കോട്ടയം: വീണ്ടും വിവാദ പരാമർശങ്ങളുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലായില്‍ ക്രിസ്‌ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍…

2 hours ago