ബെംഗളൂരു: സർവീസ് നടത്തുന്നതിനിടെ ബസ് നിർത്തിയിട്ട് നിസ്കരിച്ച കർണാടക ആർടിസി ഡ്രൈവർക്ക് സസ്പൻഷൻ. ഹാവേരി-ഹുബ്ബള്ളി റൂട്ടിൽ സർവീസ് നടത്തുന്നതിനിടെയാണ് സംഭവം. യാത്രക്കാരുമായി പോയ ബസ് ഡ്രൈവർ എ.ആർ മുല്ല വാഹനം നിർത്തിയിട്ട് നിസ്കരിക്കുകയായിരുന്നു. ബസിലെ യാത്രക്കാരിൽ ചിലർ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇതിനെ തുടർന്ന് ഡ്യൂട്ടിക്കിടെ മതപരമായ കാര്യങ്ങൾ ചെയ്തത് കെഎസ്‌ആർടിസിക്ക് മാനക്കേട് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി മുല്ലയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഗതാഗതമന്ത്രി രാമലിംഗറെഡ്ഡിയുടെ നിർദേശ പ്രകാരമാണ് നടപടി. പൊതുസർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ചില നിയമങ്ങളും ചട്ടങ്ങളും നിർബന്ധമായും പാലിക്കേണ്ടതുണ്ട്. എല്ലാവർക്കും ഏത് മതവും ആചരിക്കാൻ അവകാശമുണ്ടെങ്കിലും, ഓഫീസ് സമയങ്ങളിൽ ഇതിന് അനുവാദമില്ല. ബസിൽ യാത്രക്കാർ യാത്ര ചെയ്യുമ്പോഴും ബസ് പകുതി വഴിയിൽ നിർത്തി നിസ്‌കരിക്കുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു.
TAGS: KARNATAKA | SUSPENSION
SUMMARY: KSRTC driver stops bus midway to offer namaz, stirs row, Suspended
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…