Categories: KARNATAKATOP NEWS

ബസ് യാത്ര നിരക്കിൽ 15 ശതമാനം വർധന; പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

ബെംഗളൂരു: സംസ്ഥാനത്ത് ആർടിസികളിലെ ബസ് യാത്ര നിരക്ക് 15 ശതമാനം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികളായ ജെഡിഎസും, ബിജെപിയും. ഇന്ധനവിലയും പ്രവർത്തനച്ചെലവും വർധിക്കുന്നതിനാൽ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ജനങ്ങൾക്ക് അധികാഭാരമാണ് നിരക്ക് വർധനയെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ പുരുഷന്മാർക്ക് യാത്രാനിരക്ക് വർധിപ്പിക്കുന്നത് ശരിയല്ലെന്ന് ബിജെപി എംഎൽഎ ധീരജ് മുനിരാജു പറഞ്ഞു. നിരക്ക് വർധനയ്‌ക്കെതിരെ ശനിയാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുനിരാജു പറഞ്ഞു.

ജനുവരി 5 മുതൽ മുഴുവൻ സർക്കാർ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കും നിരക്ക് വർധന ബാധകമാണ്. ഒരു ദശാബ്ദം മുമ്പാണ് അവസാനമായി യാത്രാനിരക്ക് പരിഷ്‌കരിച്ചതെന്നും ഡീസൽ വിലയിലും പ്രവർത്തനച്ചെലവിലും ഗണ്യമായ വർധനവുണ്ടായതോടെ വിലവർധന അനിവാര്യമാണെന്നും ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢി വിശദീകരിച്ചു. സംസ്ഥാന സർക്കാർ പ്രതിമാസം 417 കോടി രൂപ അനുവദിക്കുന്നതിനാൽ ശക്തി പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | PRICE HIKE
SUMMARY: Opposition parties announce protest against bus fare hike

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

4 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

5 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

5 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

6 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

6 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

7 hours ago