ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണത്തിൽ ചരിത്രം കുറിച്ച് ചെന്നൈയിലെ സ്വകാര്യ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്‌മോസ്, ത്രീ ഡി പ്രിന്റിംഗിലൂടെ നിർമ്മിച്ച അർദ്ധക്രയോജനിക് എൻജിൻ റോക്കറ്റ് ‘അഗ്നിബാൺ’ വിജയകരമായി വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിൽ അഗ്നികുലിന്റെ സ്വന്തം ലോഞ്ച് പാഡിൽ നിന്ന് ഇന്നലെ രാവിലെ 7.15നായിരുന്നു പരീക്ഷണം. സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്‌ട്രേറ്റർ മിഷൻ – 01 ( SOrTeD ) എന്ന പേരിൽ നടത്തിയ വിക്ഷേപണം പൂർണ വിജയമാണെന്ന് ഐ.എസ്. ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. നേരത്തേ നാല് തവണ വിക്ഷേപണം മാറ്റിവച്ചിരുന്നു. എട്ട് കിലോമീറ്റർ കുത്തനെയുള്ള പ്രയാണത്തിന് ശേഷം റോക്കറ്റ് ബംഗാൾ ഉൾക്കടലിൽ പതിച്ചു. ഇക്കൊല്ലം അവസാനം ഉപഗ്രഹം വിക്ഷേപിക്കും.
2017ല്‍ എയറോസ്പേസ് എന്‍ജിനിയര്‍മാരയ ശ്രീനാഥ് രവിചന്ദ്രനും എസ്.പി.എം മോയിനും ചേര്‍ന്നാണ് അഗ്നികുല്‍ കോസ്മോസിന് തുടക്കമിട്ടത്. . തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന, കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ റജിസ്റ്ററ്റർ ചെയ്തിട്ടുള്ള അഗ്നികുൽ കോസ്മോസ് ലോഞ്ച് വെഹിക്കിൾ പ്രൈവറ്റ് ലിമിറ്റഡിനും ഈ നേട്ടത്തിൽ നിർണായക പങ്കുണ്ട്
ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ ജീവനക്കാരൻ അബദ്ധത്തിൽ ട്രാക്കിലേക്ക് വീണു. അടുത്തിടെ ഉദ്ഘാടനം ചെയ്ത യെല്ലോ ലൈനിലെ റാഗിഗുഡ…
ബെംഗളൂരു: മൈസൂരു യെല്‍വാലയിലുള്ള ആർഎംപി ഫാക്ടറി പരിസരത്ത് കടുവയെ കണ്ടതായി വിവരം. തിങ്കളാഴ്ച വൈകുന്നേരം പതിവ് പെട്രോളിങ്ങിനിടയാണ് സുരക്ഷാ ഉദ്യോഗസ്ഥർ…
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ട്രാൻസ് വുമൺ അവന്തികയ്‌ക്കെതിരെ വിമർശനവുമായി ട്രാൻസ്‌ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന.…
ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രാഷ്ട്രീയ ഹിന്ദു ജാഗരണ്‍…
ബെംഗളൂരു: ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ബീഹാർ…
ജമ്മു: ജമ്മുവിലെ ദോഡയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപോർട്ട്. തുടർച്ചയായ മൂന്ന് ദിവസത്തെ കനത്ത മഴ ജമ്മു…