ദോഹ: വിമാന യാത്രക്കാർക്ക് പുതിയ നിർദേശവുമായി ഖത്തർ എയർവേയ്സ്. ബാഗിൽ പേജറും വാക്കിടോക്കിയും കൊണ്ട് വരുന്നത് ഖത്തർ എയർവേയ്സ് നിരോധിച്ചു. ലെബനനിലെ പേജർ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് നിരോധനം. ബെയ്റൂട്ട് റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്കാണ് പുതിയ നിർദേശം. യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ ഇത് അനുവദിക്കില്ലെന്ന് വിമാന കമ്പനി അറിയിച്ചു.
ലെബനന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ വസ്തുക്കള്‍ക്ക് ബാഗേജില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് എയര്‍ലൈന്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിരോധനം തുടരുമെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലായി ലെബനനിൽ നൂറുകണക്കിനു പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച് 2 കുട്ടികൾ അടക്കം 12 പേരാണു കൊല്ലപ്പെട്ടത്. പിറ്റേന്നു വോക്കി ടോക്കികൾ പൊട്ടിത്തെറിച്ച് 25 പേരും കൊല്ലപ്പെട്ടു. തെക്കൻ ലബനനിൽ പേജർ, വോക്കി ടോക്കി സ്ഫോടനപരമ്പരയിൽ 2 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി ഉയർന്നു. പരുക്കേറ്റവരുടെ എണ്ണം 3,000 കവിഞ്ഞു. ഇതില്‍ 287 പേരുടെ നില ഗുരുതരമാണ്.
<BR>
TAGS : QATAR AIRWAYS | GULF | PAGER BLAST
SUMMARY : Passengers should not bring these items in their baggage; Airline with new proposal
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…