Categories: KERALATOP NEWS

ബാലരാമപുരത്തെ കുഞ്ഞിന്റെ മരണം; അച്ഛനും അമ്മയുമടക്കം കസ്റ്റഡിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടര വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. ആള്‍മറയുള്ള കിണറ്റില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ട്. കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്നാണ് പ്രാഥമിക നിഗമം.

കുട്ടി കിണറ്റില്‍ വീണ ശേഷം വെള്ളം കുടിച്ചുണ്ടായതല്ല മരണം എന്നതാണ് ഇന്‍ക്വസ്റ്റിലെ പ്രാഥമിക നിഗമനം. കുട്ടിയെ അപായപ്പെടുത്തിയ ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞതാവാം എന്നും സൂചനയുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെ കഴിഞ്ഞതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ നിഗമനമാകൂ.

TAGS : CRIME
SUMMARY : Death of baby in Balaramapuram; Father and mother are also in custody

Savre Digital

Recent Posts

തെരുവ് നായ്ക്കളെ പിടികൂടി വാക്സിനേഷനും വന്ധ്യംകരണത്തിനും ശേഷം വിട്ടയക്കണം, തെരുവിൽ ഭക്ഷണം നൽകരുത്; മുൻ ഉത്തരവിൽ ഭേദഗതിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ എല്ലാ തെരുവുനായകളെയും പ്രതിരോധ കുത്തിവയ്പിനും വന്ധ്യംകരണത്തിനും ശേഷം പിടികൂടിയ സ്ഥലങ്ങളില്‍തന്നെ തുറന്നുവിടാന്‍ സുപ്രീം കോടതി നിര്‍ദേശം.…

18 minutes ago

എഎസ്‌ഐ പോലീസ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ

കാസറഗോഡ്: മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി മധുസൂദനനെയാണ് (50) ഇന്ന് രാവിലെ ക്വാർട്ടേഴ്‌സിനുള്ളിൽ…

58 minutes ago

37 വർഷത്തെ കാത്തിരിപ്പ്: കോട്ടയം സിഎംഎസ് കോളജില്‍ 15 ല്‍ 14 സീറ്റും നേടി കോളജ് യൂണിയന്‍ പിടിച്ചെടുത്ത് കെഎസ്‌യു

കോട്ടയം: സിഎംഎസ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് വൻ വിജയം. 15 ൽ 14 സീറ്റും നേടിയാണ് കെഎസ്‌യു വിജയിച്ചത്.…

2 hours ago

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം ; മലപ്പുറം സ്വദേശിയായ 47കാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത…

2 hours ago

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുടിശിക; 50% ഇളവ് പ്രഖ്യാപിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാമെന്ന് ട്രാഫിക് പോലീസ്. നാളെ മുതൽ സെപ്റ്റംബർ 12…

3 hours ago

ബെംഗളൂരു ‘ഗ​ണേ​ശ ഉ​ത്സ​വ’ ആ​ഗ​സ്റ്റ് 27 മു​ത​ല്‍

ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ബെംഗളൂരു ഗണേശ ഉത്സവ (ബിജിയു) ആ​ഗ​സ്റ്റ്…

3 hours ago