ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് പിയു വിദ്യാർഥി മരിച്ചു. ശിവാജിനഗർ ബിഎംടിസി ബസ് ഡിപ്പോയ്ക്ക് സമീപമായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളേജിൽ പിയു വിദ്യാർഥിയും കോട്ടൺപേട്ട് സ്വദേശിയുമായ കമലേഷ് (18) ആണ് മരിച്ചത്.
ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കമലേഷ് മുമ്പിലുണ്ടായിരുന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രാത്രി 9.50 ഓടെ റീജൻ്റ ഹോട്ടലിന് മുമ്പിൽ വെച്ചാണ് അപകടമുണ്ടായത്. ബസിന്റെ വലതുഭാഗത്ത് കമലേഷ് സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കമലഷിന്റെ ദേഹത്ത് കൂടി മറ്റൊരു ബസ് കയറിയിറങ്ങി. തലയ്ക്കും വയറിനും ഗുരുതര പരുക്കേറ്റ കമലേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സിറ്റി പോലീസ് കേസെടുത്തു.
The post ബിഎംടിസി ബസിടിച്ച് പിയു വിദ്യാർഥി മരിച്ചു appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…