ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കദിരയ്യനപാളയ സ്വദേശി രത്തൻ കുമാർ (32) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഓൾഡ് മദ്രാസ് റോഡിലാണ് അപകടമുണ്ടായത്. ബിഡിഎ കോംപ്ലക്‌സിന് സമീപമുള്ള സർവീസ് റോഡിൽ ബിഎംടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

വലതുവശത്ത് നിന്ന് ബസിനെ മറികടക്കാൻ ശ്രമിച്ച കുമാറിന്റെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബിഎംടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് തെറ്റുള്ളതായി വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഓൾഡ് മദ്രാസ് റോഡ് പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Scooty rider dies after coming under BMTC bus in Bengaluru

Savre Digital

Recent Posts

കണ്ണൂര്‍ സെൻട്രല്‍ ജയിലിലെ തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ എറിഞ്ഞുകൊടുക്കാൻ ശ്രമം; ഒരാള്‍ പിടിയില്‍

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താൻ ശ്രമിച്ചയാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന…

43 minutes ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച്‌ 74500 കടന്ന് മുന്നേറിയ…

1 hour ago

എംഎല്‍എ സ്ഥാനത്ത് തുടരും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാർട്ടിയില്‍ നിന്ന് സസ്പെൻഷനിലായി. സ്ത്രീകളോട് അനാചാരപരമായ പെരുമാറ്റം നടത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ…

3 hours ago

‘മലയാള സാഹിത്യം പുരോഗമന സാനുക്കളില്‍’- സെമിനാര്‍ ഓഗസ്റ്റ് 31 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ ഓഗസ്റ്റ് 31 നു വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

3 hours ago

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസില്‍നിന്ന് പുക ഉയര്‍ന്നു; പരിഭ്രാന്തരായി യാത്രക്കാര്‍

ആലപ്പുഴ: ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ട്രെയിന്‍ ആലപ്പുഴയില്‍ നിന്ന് യാത്രതിരിച്ച ഉടനെയാണ്…

3 hours ago

വസ്ത്രങ്ങളും ശുചീകരണ വസ്തുക്കളും നൽകി

ബെംഗളൂരു: കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷനും (കെഇഎ) ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും (ഇസിഎ) സംയുക്തമായി എച്ച്ഐവി ബാധിതർക്കും ഭിന്നശേഷിയുള്ളവർക്കും മുതിർന്ന പൗരന്മാർക്കും…

3 hours ago