ബെംഗളൂരു: ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശിയായ വിനയ് സോമയ്യയാണ് (35) മരിച്ചത്. സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമ ഉപദേഷ്ടാവും കോണ്‍ഗ്രസ് എംഎല്‍എയുമായ എ. എസ്. പൊന്നണ്ണക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ പ്രതിയായിരുന്നു വിനയ്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് വിനയ് നേരിട്ട മാനസിക പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
വിനയ് സോമയ്യ വാട്ട്‌സാപ്പിലൂടെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരേ മടിക്കേരിയിലെ കോണ്‍ഗ്രസ് നേതാവ് തെനീര മഹീന നല്‍കിയ കേസിലാണ് ഇയാള്‍ പ്രതിയായിരുന്നത്. ഈ കേസിലെ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും കോൺഗ്രസ് പ്രവർത്തകർ ഇയാളെ വെറുതെവിട്ടിരുന്നില്ല. മരണത്തില്‍ അന്വേഷണം നടത്തുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. സംഭവത്തിൽ കേസെടുത്തെന്നും ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.
TAGS: BENGALURU | DEAD
SUMMARY: BJP activist commits suicide alleging ‘harassment’ by Congress MLA
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…