ബെംഗളൂരു: ബിജെപി ഭരണത്തിലെ അഴിമതികൾ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല സമിതിക്ക് രൂപീകരിച്ചു. മുൻ ബിജെപി ഭരണത്തിലെ അഴിമതികൾ എങ്ങനെ അന്വേഷിക്കണമെന്നും അവയിലേതെങ്കിലും അന്വേഷണത്തിലാണെങ്കിൽ നടപടികള്‍ വേഗത്തിലാക്കാനുമാണ് മന്ത്രിമാരുടെ അഞ്ചംഗ സമിതിയെ നിയോഗിച്ചതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിലുള്ള സമിതിയിൽ നിയമമന്ത്രി എച്ച്.കെ പാട്ടീൽ, റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ, ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ, തൊഴിൽ മന്ത്രി സന്തോഷ് ലാഡ് എന്നിവരും ഉൾപ്പെടുന്നു. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭയില്‍ ബിജെപി കാലത്തെ 21 അഴിമതികളെക്കുറിച്ച് താന്‍ തന്നെ പരാമര്‍ശിച്ചിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം ബിജെപിക്കെതിരായ പ്രതികാര നടപടിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പോലീസ് സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെന്റ് അഴിമതി, സർക്കാർ ടെൻഡറുകളുമായി ബന്ധപ്പെട്ടുള്ളത്, ബിറ്റ്‌കോയിൻ അഴിമതി എന്നിവയിൽ മാത്രമാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം കോവിഡ് 19 സമയത്തെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ഇത് മന്ത്രിസഭ പരിഗണിക്കും. അഴിമതികൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
TAGS: KARNATAKA, SIDDARAMIAH
SUMMARY: Govt forms ministerial team to investigate scams during BJP govt
കൊച്ചി: ശബരിമല സ്വർണക്കൊള്ളകേസില്‍ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. ജയശ്രീയുടെ…
കൊച്ചി: കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സിപിഐ വിട്ടു. സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അൻസിയ…
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ…
പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി…
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ വിവരങ്ങള്‍ പുറത്ത്.…
ബെംഗളൂരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114-ാം വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…