ബെംഗളൂരു: ബിബിഎംപിയെ അഞ്ചായി വിഭജിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയുടെ കരട് ബിൽ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് മന്ത്രിസഭയുടെ അംഗീകാരത്തിനായി നിർദേശിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പങ്കെടുത്ത കോൺഗ്രസ് എം.എൽ.എ.മാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായിരുന്നു. കരട് ബിൽ സംസ്ഥാന നിയമ, നഗരവികസന വകുപ്പുകളുടെ വിലയിരുത്തലിലാണ് തയ്യാറാക്കിയത്. നഗരത്തിൽ 10 കോർപ്പറേഷനുകളും 400 വാർഡുകളും വരെ സ്ഥാപിക്കാൻ കരട് ബിൽ സർക്കാരിനെ അനുവദിക്കുന്നുണ്ട്.
മുൻ കോൺഗ്രസ് ഭരണകാലത്ത് (2013-2018), മുൻ ചീഫ് സെക്രട്ടറി ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ബിബിഎംപിയെ അഞ്ച് ചെറിയ മുനിസിപ്പാലിറ്റികളായി പുനസംഘടിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നു. ഓരോ മുനിസിപ്പാലിറ്റിക്കും അഞ്ച് വർഷത്തെ കാലാവധിയുള്ള നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ഒരു മേയർ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
നോർത്ത്, സെൻട്രൽ, വെസ്റ്റ്, ഈസ്റ്റ്, സൗത്ത് എന്നിവയാണ് കമ്മിറ്റി ശുപാർശ ചെയ്ത അഞ്ച് വിഭാഗങ്ങൾ. നോർത്തിൽ (154 ച.കി.മീ.) ബൈതരായണപുര, ആർ.ആർ. നഗർ, ദാസറഹള്ളി, യശ്വന്ത്പുർ, യെലഹങ്ക എന്നിവയെ ഉൾപ്പെടുത്തും. സെൻട്രലിൽ (72 ചതുരശ്ര കിലോമീറ്റർ) ശിവാജി നഗർ, ഗാന്ധി നഗർ, ഹെബ്ബാൾ, പുലകേശി നഗർ, മല്ലേശ്വരം, രാജാജി നഗർ, മഹാലക്ഷ്മി ലേഔട്ട് എന്നിവ ഉൾപ്പെടുത്തും. വെസ്റ്റിൽ (156 ചതുരശ്ര കിലോമീറ്റർ), യശ്വന്ത്പുരത്തിന്റെ ഒരു ഭാവം, ആർആർ നഗറിന്റെ ഒരു ഭാഗ, ഗോവിന്ദരാജ നഗർ, വിജയ നഗർ, ചാമരാജ്പേട്ട്, ചിക്ക്പേട്ട്, ബസവനഗുഡി, പദ്മനാഭ നഗർ, ബെംഗളൂരു സൗത്ത്. തെക്ക് (116 ചതുരശ്ര കിലോമീറ്റർ), ചിക്ക്പേട്ട്, ജയനഗർ, ബൊമ്മനഹള്ളി, ബെംഗളൂരു സൗത്ത്, ശാന്തിനഗർ, ബിടിഎം ലേഔട്ട് എന്നിവയും സൗത്തിൽ (212 ചതുരശ്ര കിലോമീറ്റർ) ശിവാജി നഗർ, സിവി രാമൻ നഗർ, സർവജ്ഞ നഗർ, കെആർ പുരം, മഹാദേവപുര എന്നിവയെയും ഉൾപെടുത്താനായിരുന്നു പദ്ധതി.
TAGS: BBMP| BENGALURU UPDATES
SUMMARY: Govt plant to divide bbmp to five
മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…
ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി. പടിഞ്ഞാറൻ ബെംഗളൂരുവിലെ മച്ചോഹള്ളി ഡിഗ്രൂപ്പ് ലേഔട്ട്…
കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ…
തൃശ്ശൂര്‍: വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി തൃശൂരിലേക്ക് തിരിച്ചു.…
ബെംഗളൂരു: തുമകൂരു ജില്ലയിലെ കൊറഡഗരെയിൽ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്ടിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ആളെ…