ബിബിഎംപി അഡ്മിനിസ്ട്രേറ്ററായി എസ്. ഉമാശങ്കർ ചുമതലയേറ്റു

ബെംഗളൂരു: ബിബിഎംപി അഡ്മിനിസ്ട്രേറ്ററായി എസ്. ഉമാശങ്കർ ചുമതലയേറ്റു. നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് വർഷമായി ബിബിഎംപി അഡ്മിനിസ്ട്രേറ്ററായിരുന്ന രാകേഷ് സിംഗ് ഐഎഎസ് മെയ് 31ന് വിരമിച്ചിരുന്നു.

ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് അഡ്മിനിസ്‌ട്രേറ്ററായി അധിക ചുമതല നൽകുമെന്ന് ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് വരെ ബിബിഎംപി ചീഫ് കമ്മീഷണറായി തന്നെ തുടരാൻ ഗിരിനാഥിനോട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

മഴക്കാലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മുൻഗണനാക്രമത്തിൽ പരിഹരിക്കുന്നതിന് എല്ലാ ഉദ്യോഗസ്ഥർക്കും ഏജൻസികൾക്കും നിർദ്ദേശങ്ങൾ നൽകുമെന്ന് പുതിയ അഡ്മിനിസ്ട്രേറ്റർ ഉമാശങ്കർ പറഞ്ഞു. മഴ സംബന്ധമായ പ്രശ്‌നങ്ങൾ, മരങ്ങൾ, കുഴികൾ എന്നിവ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എട്ട് സോണൽ കമ്മീഷണർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉമാശങ്കർ വ്യക്തമാക്കി.

TAGS: BBMP| BENGALURU UPDATES
SUMMARY: S umashankar takes charge as bbmp administrator

Savre Digital

Recent Posts

എസ്.എസ്.എഫ് സാഹിത്യോത്സവ്

ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…

21 minutes ago

സമന്വയ പൂക്കള മത്സരം

ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്‌കോൺ ക്ഷേത്രം,എച്ച് ബി ആര്‍ ലേയൌട്ട് )ശ്രീ…

29 minutes ago

‘ഇത്തവണ വന്നപ്പോള്‍ എന്താ പര്‍ദ്ദ വാങ്ങിക്കാൻ കിട്ടിയില്ലേ? സാന്ദ്ര തോമസിന്റേത് ഷോ’; ലിസ്റ്റിൻ സ്റ്റീഫൻ

തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…

31 minutes ago

ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു

പാലക്കാട്‌: ചിറ്റൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…

54 minutes ago

ഡല്‍ഹിയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് ഏഴ് പേർക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍…

1 hour ago

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…

1 hour ago