ബെംഗളൂരു: ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടിൽ വിശ്രമിക്കുകയാണെന്നും തുഷാർ ഗിരിനാഥ് അറിയിച്ചു. ഞായറാഴ്ച നടന്ന ഡെങ്കിപ്പനിക്കുള്ള ഐജിഎം ആൻ്റിജൻ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഡെങ്കിപ്പനി കേസുകൾ ബെംഗളൂരുവിൽ ക്രമാതീതമായി വർധിക്കുകയാണ്. ജൂണിൽ മാത്രം ഇതുവരെ 1,036 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വർഷം ഇതുവരെ 2,447 കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. വേനൽക്കാലത്ത് നഗരത്തിൽ ഓരോ മാസവും 200-ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. മെയ് മാസത്തിൽ ഇത് 727ഉം ജൂണിൽ 1,036 കേസുകളുമായി ഉയർന്നു.
നഗരത്തിൽ ഡെങ്കിപ്പനി തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ബിബിഎംപി ബോധവൽക്കരണ പദ്ധതി ഏറ്റെടുത്തതായി ബിബിഎംപി ചീഫ് ഹെൽത്ത് ഓഫീസർ (പബ്ലിക് ഹെൽത്ത്) ഡോ. സയ്യിദ് സിറാജുദ്ദീൻ മദ്‌നി പറഞ്ഞു.
TAGS: BENGALURU UPDATES| DENGUE FEVER
SUMMARY: Bbmp chief commisionar thushar girinat tested positive for dengue
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…