ബെംഗളൂരു: ബെംഗളൂരുവിൽ ബിബിഎംപിയുടെ മാലിന്യ ട്രക്ക് ഇടിച്ച് രണ്ട് മരണം. മഹാറാണി കോളേജിന് സമീപം ശേഷാദ്രി റോഡിലാണ് സംഭവം. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രശാന്ത് (25), സുഹൃത്ത് ശില്പ എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ഹിന്ദുപുർ സ്വദേശിയായ ശിൽപ നാഗവാരയിലെ പിജി അക്കോമഡേഷനിലാണ് താമസിച്ചിരുന്നത്. ഐടിപിഎല്ലിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരും.
മജസ്റ്റിക്കിൽ നിന്ന് കെ.ആർ. സർക്കിളിലേക്ക് ഇരുചക്രവാഹനത്തിൽ പോകവേയാണ് അപകടം. നിയന്ത്രണം വിട്ട ട്രക്ക് ഇരുചക്രവാഹനത്തിലേക്ക് ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ മാർത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കെആർ സർക്കിൾ പോലീസ് കേസെടുത്തു.
TAGS: BBMP | ACCIDENT
SUMMARY: Two, including bride-to-be, killed in collision between BBMP truck and two-wheeler
ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…
ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…
പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി,…
ബെംഗളൂരു: പാലക്കാട് അഞ്ജങ്ങാടി അമ്പലവട്ടം തെക്കംകൂടം വീട്ടിൽ സിദ്ധീഖ് (70) ബെംഗളൂരുവില്‍ അന്തരിച്ചു. മുപ്പത് വർഷത്തോളമായി ബെംഗളൂരുവിൽ താമസിച്ചു വരുന്നു.…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തക ജീവനൊടുക്കാൻ ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്കോട്ടല വാര്‍ഡിലെ ശാലിനിയാണ് കൈ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സപ്ളിമെന്ററി വോട്ടർ പട്ടിക പുറത്തിറക്കി. 2,67,587 വോട്ടുകളാണ് പുതിയതായി ചേർത്തത്. സംസ്ഥാനത്ത് ആകെയുള്ളത് 2,86,6271…