കോഴിക്കോട് ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇന്നലെ വൈത്തിരിയിലെ ഒരു റസ്റ്റോറന്റില് നിന്നും ബിരിയാണി കഴിച്ച വെള്ളന്നൂര്‍ സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്.
11കാരി ആരാധ്യ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്ത്തികരമാണ്. വെെത്തിരിയിലെ ഒരു റസ്റ്റോറന്റില് നിന്നും ഭക്ഷണം കഴിച്ച് സുഹൃത്തിന്‍റെ വീട്ടിലെത്തി അല്‍പ സമയത്തിനകം നാല് പേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് അമ്പല വയലിലെ ആശുപത്രിയില്‍ നാല് പേരെയും എത്തിച്ച് ചികിത്സ നല്‍കി. എന്നാല്‍ രോഗശമനം ഇല്ലാത്തതിനാല്‍ ഇവരെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്ന് വീട്ടുകാര്‍ പറഞ്ഞു.
ബെംഗളൂരു: സംസ്ഥാനത്ത് സെപ്റ്റംബർ ഒന്നുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച ഉത്തര കന്നഡ, ദക്ഷിണ…
ബെംഗളൂരു: ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. നാല് കോച്ചുകള്‍ ആണ് വര്‍ധിപ്പിക്കുക.…
ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി ലാൽബാഗിനു സമീപം സിറ്റി…
കൊച്ചി: ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകള്‍ സമർപ്പിച്ച ഹർജികള്‍…
ബെംഗളൂരു: കനത്ത മഴ തുടരുന്ന ദക്ഷിണ കന്നഡ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ കേന്ദ്ര റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷ മുൻ…
കണ്ണൂർ: അലവിലില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശികളായ പ്രേമരാജന്‍ (75), ഭാര്യ എ കെ ശ്രീലേഖ (69)…