യുഎസിലെ ഡാലസില്‍ അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ സഭാ സഭാ പരമാധ്യക്ഷന്‍ അന്തരിച്ച ഡോ. കെ.പി. യോഹന്നാന്റെ (മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ) ഭൗതികശരീരം കൊച്ചിയിലെത്തിച്ചു. പുലർച്ചെ 3.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൈദികർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും.
ആലപ്പുഴ വഴിയാണ് വിലാപയാത്ര. രാത്രി ഏഴരയോടെ സഭാ ആസ്ഥാനത്ത് എത്തും. നാളെ രാവിലെ ഒൻപത് മുതൽ മറ്റന്നാൾ രാവിലെ വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററില്‍ പൊതുദർശനം. തുടർന്ന് 11 മണിയോടെ സംസ്കാര ചടങ്ങുകൾ തുടങ്ങും. ഉച്ചക്ക് ഒരു മണിക്കാണ് സംസ്കാരം. കഴിഞ്ഞ എട്ടിനാണ് ഡോ.കെ.പി. യോഹന്നാൻ അന്തരിച്ചത്.
പത്തനംതിട്ട: ശബരിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്ടർ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ്…
മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരുക്കേറ്റു. കോട്ടയ്ക്കൽ സ്വദേശി വളപ്പിൽ ലുക്മാൻൻ്റെ മകൻ മിസ്ഹാബ്…
തൃശൂർ: കേരളത്തിലെ നാട്ടാനകളിലെ സൂപ്പർ സ്റ്റാറായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും റെക്കോർഡ് തുകയ്ക്ക് ഏക്കത്തിനെടുത്തു. അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം…
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. മൂന്ന് എഫ്ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്ഐ…
തിരുവനന്തപുരം: ടെറിട്ടോറിയല്‍ ആര്‍മിയില്‍ സോള്‍ജിയറാവാന്‍ അവസരം. മദ്രാസ് ഉള്‍പ്പെടെയുള്ള 13 ഇന്‍ഫെന്‍ട്രി ബറ്റാലിയനുകളിലായി 1426 ഒഴിവുണ്ട്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെട്ട…
ബെംഗളൂരു: ചിക്കമഗളൂരു ജില്ലയില്‍ അന്ധവിശ്വാസത്തെ ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊന്ന് കുഴല്‍ക്കിണറിലിട്ടു മൂടി. കടൂര്‍ സ്വദേശിയായ വിജയ്…