ബെംഗളൂരു: സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും, മാനസിക സംഘർഷവും കാരണം ബെംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയർ ജീവനൊടുക്കി. കുഡ് ലുവിനടുത്തുള്ള അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മായങ്ക് രജനി (30) ആണ് മരിച്ചത്. കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് ഇയാൾ മരിച്ചത്. 2018ൽ ഉത്തർ പ്രദേശിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയ മായങ്ക് സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഒപ്പം സ്റ്റാർട്ട്അപ്പ് ബിസിനസും നടത്തിയിരുന്നു.
അടുത്തിടെ മായങ്ക് നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ രജനി അപ്പാർട്ട്മെന്റിൽ നിന്ന് ചാടുകയായിരുന്നു. സുരക്ഷ ജീവനക്കാരാണ് പോലീസിനെയും കുടുംബത്തെയും വിവരം അറിയിച്ചത്. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മായങ്കിന്റെ പിതാവിന്റെ പരാതിയിൽ പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു.
TAGS: BENGALURU | DEATH
SUMMARY: Software engineer jumps off from 12th floor of apartment
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…