ബെംഗളൂരു: ബിൽ കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് കരാറുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. പാവഗട താലൂക്ക് കോൺഗ്രസ് നേതാവും ക്ലാസ് 1 കരാറുകാരനുമായ സതീഷ് ആണ് ആത്മഹത്യ ചെയ്തത്. വിശ്വേശ്വരയ്യ ജല നിഗം ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്.
താൻ ആത്മഹത്യ ചെയ്യുകയാണെന്ന് കാട്ടി സമൂഹമാധ്യമത്തിൽ ഇദ്ദേഹം വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ബന്ധുക്കൾ ഉടൻ ഇദ്ദേഹത്തെ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിൽ കുടിശ്ശികയായ ഒമ്പത് കോടി രൂപ വിജെഎൻഎൽ എംഡി സന്നചിറ്റപ്പ വർഷങ്ങളായി നൽകിയിട്ടില്ലെന്നായിരുന്നു സുജിത് അവകാശപ്പെട്ടത്. പാവഗഡ താലൂക്കിൽ സ്‌പെഷ്യൽ കംപോണൻ്റ് പ്ലാൻ (എസ്‌സിപി) പ്രകാരം റോഡിൻ്റെയും ചെക്ക്ഡാമിൻ്റെയും പണിയാണ് സതീഷ് ഏറ്റെടുത്തിരുന്നത്. രാഷ്ട്രീയ ഭിന്നതകൾ കാരണം വർഷങ്ങളായി തനിക്ക് നൽകാനുള്ള ഫണ്ട് അനുവദിച്ചിട്ടില്ലെന്നും സുജിത് ആരോപിച്ചിരുന്നു.
TAGS:KARNATAKA, SUICIDE
KEYWORDS: Contractor tries to commit suicide over pending dues
ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…
ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്‌കോൺ ക്ഷേത്രം,എച്ച് ബി ആര്‍ ലേയൌട്ട് )ശ്രീ…
തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…
പാലക്കാട്: ചിറ്റൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍…
കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…