ബെംഗളുരു: ബെംഗളുരുവില്‍ ബിഹാര്‍ സ്വദേശിനിയായ 19 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കെ ആര്‍ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അതിക്രമം നടന്നത്. സഹോദരനൊപ്പം യാത്ര ചെയ്യവേ പെണ്‍കുട്ടിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കെ.ആർ. പുരം സ്വദേശികളായ ആസിഫ്, സയ്യിദ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ 1.20 ഓടെയാണ് സംഭവം.
എറണാകുളത്തു നിന്ന് ബീഹാറിലേക്ക് പോകുന്നതിനായി ബെംഗളൂരുവില്‍ എത്തിയതായിരുന്നു ഇതര സംസ്ഥാന തൊഴിലാളിയായ യുവതി, ട്രെയിനില്‍ കെ.ആര്‍.പുരം സ്റ്റേഷനില്‍ എത്തിയ യുവതിയെ കൂട്ടികൊണ്ട് പോകാന്‍ സഹോദരന്‍ എത്തിയിരുന്നു. ഇരുവരും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിര്‍ത്തി സഹോദരനെ ആക്രമിച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. യുവതിയുടെയും സഹോദരന്‍റെയും നിലവിളി കേട്ട വഴിയാത്രക്കാരന്‍ നൈറ്റ് ബീറ്റ് പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് എത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
<BR>
TAGS : RAPE CASE | BENGALURU NEWS
SUMMARY : A native of Bihar was gang-raped in Bengaluru; Two people were arrested
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…