ബെംഗളൂരു: ബെംഗളുരുവിൽ സ്കൂൾ വിദ്യഭ്യാസം നേടാത്ത കുട്ടികളെ കണ്ടെത്താൻ ബാക്ക് ടു സ്കൂൾ പദ്ധതിയുമായി ബിബിഎംപിയുടെ വിദ്യഭ്യാസ വകുപ്പ്. ഇതിനായി നഗരത്തിൽ വ്യാപകമായി സര്‍വ്വേ നടത്താനാണ് തീരുമാനം. ഇ-ഗവേണൻസിൻ്റെ ഭാഗമായി വികസിപ്പിച്ച ആപ്പ് ഉപയോഗിച്ചാണ് നഗരത്തിലെ ഓരോ വാര്‍ഡിലെയും സര്‍വ്വേ പൂര്‍ത്തിയാക്കുക.
നഗരത്തിലെ വിവിധ ഭാഗങ്ങളായി റസിഡൻഷ്യൽ മേഖലകള്‍, വ്യവസായ ശാലകൾ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, ബസ് സ്റ്റേഷനുകള്‍, റെയിൽവേ സ്റ്റേഷനുകൾ, മതപരമായ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, ജയിൽ, ആശുപത്രികള്‍, ഹോട്ടലുകള്‍, തിയേറ്ററുകള്‍, ചെറുകിട വ്യവസായ ശാലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സര്‍വ്വേയുടെ ഭാഗമായി വിവര ശേഖരണം നടത്തും.
മുഖ്യധാരാ വിദ്യഭ്യാസം നേടാൻ കഴിയാത്ത കുട്ടികൾ ഈ മേഖലകളിൽ ജോലി ചെയ്യുന്നുണ്ടോ, താമസിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ കണ്ടെത്തുന്നതിനാണിത്. ഗാന്ധി നഗര്‍ നിയമസഭാ മണ്ഡലത്തിലെ സുഭാഷ് നഗര്‍ വാര്‍ഡിലാണ് പൈലറ്റ് സര്‍വ്വേ നടത്തുക. 10,000 വീടുകളെയാണ് പൈലറ്റ് സര്‍വ്വേയിൽ ഉള്‍പ്പെടുത്തുക.
TAGS: BENGALURU | BBMP
SUMMARY: BBMP to conduct back to school project for students
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ 'സർഗ്ഗസംഗമം ' നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന്…
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി ഇന്നറിയാം. 243 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 46 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ…
ബെംഗളൂരു: ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് പരുക്ക്. ചെന്നൈയിൽ നിന്നെത്തിയ വഹീദ ബാനു എന്ന സ്ത്രീക്കാണ് പരുക്കേറ്റത്.…