ബെംഗളൂരു: ബെംഗളൂരുവിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ നോളജ് വെൽബീയിങ് ഇന്നൊവേഷൻ സിറ്റി (ക്വിൻ) പദ്ധതിയുമായി സംസ്ഥാന സർക്കാർ. നഗരത്തിന് സമാന്തരമായി മറ്റൊരു നഗരം സൃഷ്ടിക്കുകയും, എല്ലാ മേഖലകളിലും വളർച്ച കൈവരിക്കുന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. ദൊഡ്ഡാസ്പേട്ടിനും ദൊഡ്ഡബല്ലാപൂരിനും ഇടയിലുള്ള 2,000 ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർഥ്യമാകുക.
വാണിജ്യ വ്യവസായ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ കേന്ദ്രങ്ങൾ, ആഗോള ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യമാക്കി കൂടിയാണ് പദ്ധതിയെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. ലൈഫ് സയൻസസ്, ഫ്യൂച്ചർ മൊബിലിറ്റി, സെമികണ്ടക്ടറുകൾ, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, എയ്‌റോസ്‌പേസ്, ഡിഫൻസ്, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ ക്വിൻ സിറ്റി ശ്രദ്ധ കേന്ദ്രീകരിക്കും.
ഫാർമസ്യൂട്ടിക്കൽ, സയൻ്റിഫിക് ഗവേഷണങ്ങൾ, ക്ലിനിക്കൽ ട്രയൽ സെൻ്ററുകൾ, ഗവേഷണ ലാബുകൾ എന്നിവ സിറ്റിയിൽ ഉണ്ടാകും. ക്വിൻ സിറ്റി കർണാടകയുടെ ഭാവിയെ സ്വാധീനിക്കുന്ന നിർണായക പദ്ധതിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിജ്ഞാനം, ആരോഗ്യം, നൂതനാശയങ്ങൾ, ഗവേഷണം എന്നിവയുടെ അത്യാധുനിക കേന്ദ്രമാകും ക്വിൻ സിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | KNOWLEDGE CITY
SUMMARY: Knowledge-Health-Innovation and Research City to come up on 2,000 acres on outskirts of Bengaluru
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…