ബെംഗളൂരു: ബെംഗളൂരുവിന്റെ വികസന പദ്ധതികൾക്ക് സഹായം പ്രഖ്യാപിക്കാതെ കേന്ദ്ര ബജറ്റ്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനടക്കമുള്ള പദ്ധതിക്കൾക്ക് ബജറ്റിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബജറ്റിൽ കർണാടകയ്ക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ദീർഘവീക്ഷണമില്ലാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. ബജറ്റിൽ നിന്ന് സഹായം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിരവധി കത്തുകളും അപേക്ഷകളും നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആന്ധ്രാ പ്രദേശ്, ബിഹാർ ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളോടും ഇത്തവണത്തെ ബജറ്റ് അന്യായമായി പെരുമാറിയതായും അദ്ദേഹം ആരോപിച്ചു. ബെംഗളൂരുവിനായി 75,000 കോടി രൂപയുടെ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായമാണ് സംസ്ഥാനം ബജറ്റിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത്. നഗരത്തിലെ തുരങ്ക പാതകൾ, പെരിഫറൽ റിങ് റോഡ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ബജറ്റിൽ സാമ്പത്തിക സഹായം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കർണാടകയെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് ഡി.കെ. ശിവകുമാർ പ്രതികരിച്ചു.
നികുതി പിരിവിൽ കർണാടക രണ്ടാം സ്ഥാനത്താണ്. ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെയും കെആർ പുര മുതൽ നയന്ദഹള്ളി ജംഗ്ഷൻ വരെയുമുള്ള തുരങ്കപാതയ്ക്ക് 40,000 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. ജെപി നഗർ മുതൽ ഹെബ്ബാൾ വരെയും, ഹൊസഹള്ളി മുതൽ കടബാഗെരെ വരെയും 8,900 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മെട്രോ-കം റോഡ് ഫ്ലൈ ഓവർ പദ്ധതിക്കും സഹായം പ്രതീക്ഷിച്ചിരുന്നു. നഗരത്തിലെ 17 പ്രധാന ഫ്ലൈ ഓവറുകളുടെ നിർമാണത്തിന് 12,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഇവയ്ക്കുള്ള സാമ്പത്തിക സഹായവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പെരിഫറൽ റിങ് റോഡ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ് 27,000 കോടി രൂപയാണ്. എന്നാൽ ഈ പദ്ധതികളൊന്നും ബജറ്റിൽ പരിഗണിക്കപ്പെട്ടില്ലെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു.
TAGS: BENGALURU | UNION BUDGET
SUMMARY: Union Budget doesn’t served states expectations, says Karnataka cm
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…