Categories: KARNATAKATOP NEWS

ബെംഗളൂരുവിലടക്കം 32 സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത പരിശോധന

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസുകളുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ലോകായുക്ത ഉദ്യോഗസ്ഥര്‍ 32 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇന്നലെ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ വരുമാന സ്രോതസ്സുകള്‍ക്ക് അനുസൃതമല്ലാത്ത സ്വത്തുക്കള്‍ സമ്പാദിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡുകള്‍ നടന്നത്.

വ്യാഴാഴ്ച രാവിലെ മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഓഫീസര്‍മാരുടെ വരവില്‍ കവിഞ്ഞ സ്വത്തിന്റെ ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. തുമകൂരുവിലെ നിര്‍മിത കേന്ദ്ര പ്രോജക്ട് ഡയറക്ടര്‍ രാജശേഖര്‍, ദക്ഷിണ കന്നഡ സര്‍വേ സൂപ്പര്‍വൈസര്‍ മഞ്ജുനാഥ്, വിജയപുരയിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ അഭിവൃദ്ധി നിഗമയിലെ രേണുകാ സാറ്റര്‍ലെ, ബെംഗളൂരു അര്‍ബന്‍ ആന്‍ഡ് റൂറല്‍ പ്ലാനിങ് ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ടി.വി. മുരളി, ബെംഗളൂരുവിലെ ലീഗല്‍ മെട്രോളജി വിഭാഗം ഇന്‍സ്‌പെക്ടര്‍ എച്ച്.ആര്‍. നടരാജ്, ഹെസപേട്ട് താലൂക്ക് ഓഫീസിലെ സെക്കന്‍ഡ് ഡിവിഷന്‍ അസിസ്റ്റന്റ് ആനന്ദ്കുമാര്‍, യാദ്ഗിര്‍ ശഹപുര്‍ താലൂക്കിലെ ഉമാകാന്ദ് എന്നിവര്‍ക്കെതിരേയാണ് പരിശോധന നടന്നത്. ബെംഗളൂരുവില്‍ 12 , തുമകുരുവില്‍ ഏഴ്, യാദ്ഗിറില്‍ അഞ്ച്, മംഗളൂരുവില്‍ നാല്, വിജയപുര ജില്ലയില്‍ നാല് എന്നിങ്ങനെ സ്ഥലങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്.

പരിശോധനയില്‍ കണ്ടെത്തിയ അനധികൃത സ്വത്തുക്കള്‍ സംബന്ധിച്ച് വിവരങ്ങള്‍ ക്രോഡീകരിക്കുകയാണെന്ന് ലോകായുക്ത അധികൃതര്‍ അറിയിച്ചു. ജനുവരി 31 ന് സംസ്ഥാനത്തെ നാല് ജില്ലകളിലായി ഏഴ് സ്ഥലങ്ങളില്‍ ലോകായുക്ത ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വസതികളിലും സ്വത്തുക്കളിലും റെയ്ഡ് നടന്നു.
<BR>
TAGS : LOKAYUKTA RAID
SUMMARY : Lokayukta inspects homes of government officials in 32 places including Bengaluru

Savre Digital

Recent Posts

തൃശൂര്‍ വോട്ട് കൊള്ള; സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ട വോട്ട്

തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…

59 minutes ago

നിര്‍ത്തിയിട്ടിരുന്ന വിമാനത്തിലേക്ക്‌ ചെറുവിമാനം ഇടിച്ചിറങ്ങി; വൻ തീപിടിത്തം

വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക്‌ ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…

2 hours ago

നിവിൻ പോളിയ്ക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…

2 hours ago

മക്കളുമായി കിണറ്റില്‍ ചാടി കുഞ്ഞു മരിച്ച സംഭവം; അമ്മ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…

3 hours ago

സ്വര്‍ണവിലയിൽ വീണ്ടും കുറവ് രേഖപെടുത്തി

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…

3 hours ago

പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല; തിരൂരില്‍ വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍

മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…

4 hours ago