ബെംഗളൂരുവിലെ അപാർട്ട്മെന്റുകൾക്ക് കാവേരി ജലകണക്ഷനുകൾ നിർബന്ധമാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ എല്ലാ അപ്പാർട്ട്മെന്റുകളും കാവേരി ജല കണക്ഷൻ എടുക്കുന്നത് നിർബന്ധമാക്കിയതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നഗരത്തിലെ ഭൂഗർഭജലം ടാങ്കർ മാഫിയ വാണിജ്യപരമായി ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് നടപടി.

കാവേരി അഞ്ചാം ഘട്ടത്തിൽ ഉൾപ്പെടുത്തി ബിഡബ്ല്യൂഎസ്എസ്ബി ഇതിനകം 15,000 പുതിയ കണക്ഷനുകൾ നൽകിയിട്ടുണ്ട്. സെപ്റ്റംബറിനുള്ളിൽ 20,000 പുതിയ കണക്ഷനുകൾ കൂടി നൽകാനാണ് ബോർഡ്‌ തീരുമാനം. എന്നാൽ ബെംഗളൂരുവിലെ പല അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും കാവേരി ജല കണക്ഷൻ എടുക്കാൻ തയ്യാറാകുന്നില്ലെന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധിക ചെലവ് ഭയന്ന് പലരും അനധികൃത കണക്ഷനുകൾ നേടിയിട്ടുണ്ട്. അത്തരം കണക്ഷനുകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ബോർഡ്‌ എഞ്ചിനീയർമാരും അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ സന്ദർശിച്ച് കാവേരി ജല കണക്ഷൻ ലഭിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുമെന്നും ശിവകുമാർ പറഞ്ഞു.

TAGS: BENGALURU | CAUVERY CONNECTION
SUMMARY: Government mandates Cauvery water connection for all Bengaluru apartments

Savre Digital

Recent Posts

ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് ഹൊസൂരില്‍ അപകടത്തിൽപ്പെട്ടു, രണ്ട് മരണം, 40 ലധികം യാത്രക്കാർക്ക് പരുക്കേറ്റു

ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…

4 hours ago

റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ്‌ ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…

4 hours ago

നമ്മ മെട്രോ യെല്ലോ ലൈന്‍; ട്രെയിനുകളുടെ ഇടവേള 25 മിനിറ്റില്‍ നിന്ന് 15 മിനിറ്റിലേക്ക് ഉടന്‍

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…

4 hours ago

ലിറ്ററിന് 70 രൂപ; ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ

തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…

5 hours ago

തീവ്രന്യൂനമർദ്ദം; ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…

6 hours ago

കത്ത് വിവാദം: ആരോപണമുന്നയിച്ച ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…

6 hours ago