ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലത്തിന്റെ ട്രയൽ റൺ നാളെ നടക്കും. യെല്ലോ ലൈനിലൂടെ റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള 3.3 കിലോമീറ്റർ ദൂരം ഫ്ലൈഓവറിൻെറ പണി ഏകദേശം പൂർത്തിയായിട്ടുണ്ട്. അന്തിമ പരിശോധനയ്ക്ക് ശേഷം, ജൂലൈ അവസാനത്തോടെ റാഗിഗുഡ്ഡയിൽ നിന്ന് സിഎസ്ബിയിലേക്കുള്ള വൺവേ മേൽപ്പാലം തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ബുധനാഴ്ച മേൽപ്പാലത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം ചെയ്യും.
ഏറെ നാളായുള്ള കാലതാമസത്തിന് ശേഷമാണ് ബെംഗളൂരുവിൻ്റെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം നിർമാണം പൂർത്തിയാക്കുന്നത്. ഒരു വശം മാത്രമാണ് വാഹന ഗതാഗതം അനുവദിക്കുക. ഫ്‌ളൈഓവറിൻ്റെ താഴത്തെ ഡെക്ക് വാഹനങ്ങൾക്കും മുകളിലെ ഡെക്ക് നമ്മ മെട്രോയ്ക്കും ആയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം 507 കോടി രൂപയോളമാണ് പ്രോജക്ടിനായി ചെലവഴിച്ചിരിക്കുന്നത്.
നിലവിൽ റോഡിൽ നിന്ന് എട്ട് മീറ്റർ ഉയരത്തിലാണ് ഫ്‌ളൈ ഓവർ ഉള്ളതെങ്കിൽ, മെട്രോ 16 മീറ്റർ ഉയരത്തിലാണ്. ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈ ഓവർ ആണ് ഇതെങ്കിലും ജയ്പുർ, നാഗ്പുർ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ റോഡുകളെയും മെട്രോയും തമ്മിഷ ബന്ധിപ്പിക്കുന്ന ഇത്തരം ഫ്ലൈ ഓവറുകളുണ്ട്.
TAGS: BENGALURU UPDATES | DOUBLE DECKER FLYOVER
SUMMARY: Bengaluru’s first double-decker flyover will open for ‘trial runs’ tomorrow
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…
വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…
ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…