ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലം ട്രയൽ റണ്ണിനായി തുറന്നു

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലം ട്രയൽ റണ്ണിനായി തുറന്നു. യെല്ലോ ലൈനിലൂടെ റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള 3.3 കിലോമീറ്റർ ദൂരം ഫ്ലൈഓവറിലൂടെ ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി. കെ. ശിവകുമാർ ട്രയൽ വാക്ക് നടത്തി. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും മറ്റ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. അന്തിമ പരിശോധനയ്ക്ക് ശേഷം, ജൂലൈ അവസാനത്തോടെ റാഗിഗുഡ്ഡയിൽ നിന്ന് സിഎസ്ബിയിലേക്കുള്ള വൺവേ മേൽപ്പാലം തുറക്കുമെന്ന് ശിവകുമാർ പറഞ്ഞു.

ഏറെ കാലതാമസത്തിന് ശേഷമാണ് ബെംഗളൂരുവിൻ്റെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം നി‍ർമാണം പൂർത്തിയാക്കുന്നത്. ഒരു വശം മാത്രമാണ് വാഹന ഗതാഗതം അനുവദിക്കുക. ഫ്‌ളൈഓവറിൻ്റെ താഴത്തെ ഡെക്ക് വാഹനങ്ങൾക്കും മുകളിലെ ഡെക്ക് നമ്മ മെട്രോയ്ക്കും ആയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം 449 കോടി രൂപയോളമാണ് പ്രോജക്ടിനായി ചെലവഴിച്ചിരിക്കുന്നത്.

നിലവിൽ റോഡിൽ നിന്ന് എട്ട് മീറ്റർ ഉയരത്തിലാണ് ഫ്‌ളൈ ഓവർ ഉള്ളതെങ്കിൽ, മെട്രോ 16 മീറ്റർ ഉയരത്തിലാണ്. ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈ ഓവർ ആണ് ഇതെങ്കിലും ജയ്പുർ, നാഗ്പുർ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ റോഡുകളെയും മെട്രോയും തമ്മിഷ ബന്ധിപ്പിക്കുന്ന ഇത്തരം ഫ്ലൈ ഓവറുകളുണ്ട്.

TAGS: BENGALURU UPDATES | DOUBLE DECKER FLYOVER
SUMMARY: Bengaluru first double-decker rail-cum-road flyover opens for trial run

Savre Digital

Recent Posts

ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ; ഇന്ന് ഉച്ച മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം

കൊ​ച്ചി: അ​ന്ത​രി​ച്ച നടനും തിരകഥാകൃത്തുമായ ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​രം ഉ​ദ​യം​പേ​രൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ നാളെ രാവിലെ പത്തിന്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക.…

26 minutes ago

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച; ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി

എറണാകുളം: ശബരിമല സ്വർണ്ണക്കവർച്ചയില്‍ ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി. കൊച്ചി ഇഡി യൂണിറ്റ് ഡല്‍ഹിയിലെ ഇഡി ഡയറക്ടറേറ്റിന്…

32 minutes ago

ലോകമെമ്പാടും മണിക്കൂറുകളോളം പണിമുടക്കി യൂട്യൂബ്; ഇന്ത്യയിലും 2 മണിക്കൂറോളം തകരാര്‍

ഡൽഹി: നിരവധി രാജ്യങ്ങളിലാണ് യൂട്യൂബ് സേവനങ്ങള്‍ക്ക് വ്യാപകമായ തടസ്സങ്ങള്‍ അനുഭവപ്പെട്ടത്. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കള്‍ യൂട്യൂബ്…

2 hours ago

രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകള്‍ ചരിഞ്ഞു, അഞ്ച് കോച്ചുകള്‍ പാളം തെറ്റി

ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ്…

2 hours ago

മൂന്നാറില്‍ താപനില പൂജ്യത്തില്‍

ഇടുക്കി:  മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. നല്ലതണ്ണി,…

2 hours ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ…

3 hours ago