ബെംഗളൂരു: കർണാടകയിലെയും രാജ്യത്തെയും ജനസംഖ്യയുടെ തത്സമയ എസ്റ്റിമേറ്റ് പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ജനസംഖ്യ ക്ലോക്ക് ഉദ്ഘാടനം ഇന്ന് നടക്കും. ബെംഗളൂരുവിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. നഗരത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ചിലാണ് (ഐഎസ്ഇസി) ക്ലോക്ക് സ്ഥാപിച്ചിട്ടുള്ളത്
ഡിജിറ്റൽ ജനസംഖ്യാ ക്ലോക്ക് ഐഎസ്ഇസിയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സംയുക്തമായി ഏറ്റെടുത്ത സംരംഭമാണ്. സംസ്ഥാനത്തെ ജനസംഖ്യ ഒരു മിനിറ്റിലും 10 സെക്കൻഡിലും, രാജ്യത്തെ ജനസംഖ്യ ഓരോ രണ്ട് മിനുട്ടിലും അപ്ഡേറ്റ് ചെയ്യും.
രാജ്യത്തെ ജനസംഖ്യാ വളർച്ചയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഗവേഷകർക്ക് ആധികാരിക വിവരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ഇസിയുടെ പ്രവേശന കവാടത്തിൽ ഇത് സ്ഥാപിച്ചിരിക്കുന്നത്.
TAGS: BENGALURU | DIGITAL POPULATION CLOCK
SUMMARY: Bengaluru’s first digital population clock to be inaugurated on November 8
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…