ബെംഗളൂരു: ബെംഗളൂരുവിലെ ആറ് മെട്രോ സ്റ്റേഷനുകളിൽ എഐ അധിഷ്ഠിത സിസിടിവി കാമറകൾ സ്ഥാപിച്ചു. ബൈയപ്പനഹള്ളിക്കും എംജി റോഡിനും ഇടയിലുള്ള ആറ് സ്റ്റേഷനുകളിലാണ് കാമറകൾ സ്ഥാപിച്ചത്. നൂതന നിരീക്ഷണ സംവിധാനം, സ്റ്റേഷന്റെ ഉൾഭാഗങ്ങൾക്കപ്പുറം ചുറ്റുമുള്ള പ്രദേശങ്ങളുടെ തുടർച്ചയായ നിരീക്ഷണവും സാധിക്കും. മെട്രോ സ്റ്റേഷനുകൾക്ക് മുന്നിലുള്ള വാഹന നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) സാങ്കേതികവിദ്യയാണിത്.
ഭീഷണികൾ, അപാകതകൾ, സംശയാസ്പദമായ പ്രവർത്തനങ്ങൾ എന്നിവ തത്സമയം തിരിച്ചറിയാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ എം മഹേശ്വര റാവു പറഞ്ഞു. എഐ-പവർഡ് സർവൈലൻസ്, എഎൻപിആർ സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗം സ്റ്റേഷനിലെ പ്രശ്നങ്ങളെ മുൻകൂട്ടി നിരീക്ഷിക്കാനും, വേഗത്തിൽ കണ്ടെത്താനും, സുരക്ഷ വർധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | NAMMA METRO
SUMMARY: Advanced CCTV surveillance at 6 metro stations in Bengaluru
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…