ബെംഗളൂരു: സുരക്ഷ നിയമങ്ങൾ ലംഘിച്ചതിന് ബെംഗളൂരുവിലെ എട്ട് ഗെയിമിംഗ് സോണുകൾ അടച്ചുപൂട്ടി. കഴിഞ്ഞ മാസം ഗുജറാത്തിലെ രാജ്‌കോട്ടിൽ 28 പേരുടെ മരണത്തിനിടയാക്കിയ ഗെയിമിംഗ് സോണിലെ തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിലാണ് നഗരത്തിലുടനീളമുള്ള എല്ലാ ഗെയിമിംഗ് സോണിലും ബിബിഎംപി പരിശോധന നടത്തിയത്. നഗരത്തിലെ 29 ഗെയിമിംഗ് സോണുകളിൽ ബിബിഎംപി സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ഇതിലാണ് എട്ട് സോണുകളിൽ സുരക്ഷാ നടപടികളുടെ അഭാവം കണ്ടെത്തിയ്ത്.
സൗത്ത് സോണിലെ കോറമംഗല ഹെക്സ് എൻ്റർടൈൻമെൻ്റ്, ഈസ്റ്റ് സോണിലെ എച്ച്എഎൽ റോഡിലെ കെംഫോർട്ട് മാൾ, ആർആർ നഗർ സോണിലെ വൈഷ്ണവി മാൾ, യെലഹങ്ക സോണിലെ ഗലേരിയ മാൾ, ബൈതരായണപുരയ്ക്ക് സമീപമുള്ള മാൾ ഓഫ് ഏഷ്യ, തനിസാന്ദ്രയിലെ എലമെൻ്റ്‌സ് മാൾ, തനിസാന്ദ്ര മെയിൻ റോഡിലെ ഭാരതീയ സിറ്റി മാളിലെ രണ്ടെണ്ണം എന്നിവയാണ് അടച്ചുപൂട്ടിയത്.
വൈഷ്ണവി മാളിലെ ഗെയിമിംഗ് സോണിന് ട്രേഡ് ലൈസൻസ് ഇല്ലെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. ശേഷിക്കുന്ന ഏഴ് ഗെയിമിംഗ് സോണുകൾ ബെസ്‌കോം, അഗ്നിശമന, പോലീസ് വകുപ്പുകളിൽ നിന്ന് എൻഒസി നേടിയിട്ടില്ല. എല്ലാ സുരക്ഷാ നടപടികളും പാലിക്കുകയും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് എൻഒസി നേടുകയും ചെയ്താൽ കമ്പനികൾക്ക് ഗെയിമിംഗ് സോണുകൾ പുനരാരംഭിക്കാനാകും.
നിലവിൽ ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ ഗെയിമിംഗ് സോണുകൾ ഉള്ളത് യെലഹങ്ക സോണിലാണ് (6). ദാസറഹള്ളി സോണിന് കീഴിൽ ഗെയിമിംഗ് സ്ഥാപനങ്ങളില്ല.
TAGS: BENGALURU UPDATES| GAMING ZONE
SUMMARY: Eight Gaming zones in bengaluru seald by bbmp
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…