ബെംഗളൂരു: ബെംഗളൂരുവിലെ എട്ട് സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സ്കൂളുകളിലെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബെംഗളൂരു സ്‌കോട്ടിഷ് സ്‌കൂൾ, ഭവൻ ബാംഗ്ലൂർ സ്‌കൂൾ, ജെയിൻ ഹെറിറ്റേജ് സ്‌കൂൾ, ദീക്ഷ ഹൈസ്‌കൂൾ, എഡിഫൈ സ്‌കൂൾ, ചിത്രകൂട സ്‌കൂൾ, ഗംഗോത്രി ഇൻ്റർനാഷണൽ പബ്ലിക് സ്‌കൂൾ, ഗിരിധൻവ സ്‌കൂൾ എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.
സ്കൂൾ അധികൃതർ ഉടൻ പോലീസിനെ വിവരമറിയിച്ചു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കഗ്ഗലിപുരയ്ക്ക് സമീപമുള്ള എഡിഫൈ സ്കൂളിനാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. courtisgod123@beeble.com എന്ന ഇ മെയിൽ ഐഡിയിൽ നിന്നായിരുന്നു സന്ദേശം ലഭിച്ചത്. ഡൽഹി-എൻസിആർ മേഖല, ലഖ്‌നൗ, ജയ്പൂർ എന്നിവിടങ്ങളിലെ നിരവധി സ്‌കൂളുകളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെയാണിത്. കഴിഞ്ഞ ഡിസംബർ ഒന്നിന് ബെംഗളൂരുവിലും പരിസരത്തുമുള്ള 68 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു.
കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവർത്തന ഫണ്ടിലേക്ക് ബോച്ചെ ഫാൻസ് ചാരിറ്റിബിള്‍ ട്രസ്റ്റ് വഴി ഒരുകോടി നല്‍കാൻ…
ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു എതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്റെ നിയമസാധുത…
ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് കന്നഡ ടിവി സീരിയൽ നടിയെ കുത്തിപരുക്കേൽപിച്ച ഭർത്താവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ശ്രുതിയെന്ന…
ബെംഗളൂരു: സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകളിൽ ഫീസ് വർധിപ്പിക്കണമെന്ന മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം തള്ളി സര്‍ക്കാര്‍. അസോസിയേഷൻ ഓഫ് നഴ്‌സിങ് കോളേജസ്…
ബെംഗളൂരു: സർജാപുര-അത്തിബെലെ 66 കെവി ലൈനിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 6നും…
ബെംഗളൂരു: നഗരത്തിൽ അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ഉപമുഖ്യമന്ത്രി…