ബെംഗളൂരു: ബെംഗളൂരുവിലെ ഐടി സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ വർഷം 50,000 പേരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഇത് കാരണം നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വന്‍ തിരിച്ചടിയാണ് നേരിടുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കൃത്രിമബുദ്ധി (എഐ), ഓട്ടോമേഷൻ എന്നിവയുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ് ഐടി മേഖലയിലെ വൻതോതിലുള്ള പിരിച്ചുവിടലുകള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഈ വർഷവും ബെംഗളൂരുവിലെ ഐടി വ്യവസായം വ്യാപകമായ പിരിച്ചുവിടലുകൾക്ക് സാക്ഷ്യം വഹിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ബെംഗളൂരുവിന്റെ ഭവന വിപണി, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, പ്രാദേശിക ബിസിനസുകൾ എന്നിവയ്ക്കടക്കം ഈ പ്രതിസന്ധി ദോഷമായി വ്യാപിക്കുന്നുണ്ട്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക. താങ്ങാനാവുന്ന വിലയും വാടകയുമുള്ള വീടുകളിൽ താമസിക്കുന്ന തൊഴിലാളികൾക്കാണ് കമ്പനികൾ ചെലവ് ചുരുക്കൽ നടപടികൾ നടപ്പിലാക്കുമ്പോഴോ എഐ അധിഷ്ഠിത ഓട്ടോമേഷനിലേക്ക് മാറുമ്പോഴോ ആദ്യം ജോലി നഷ്ടപ്പെടുന്നത്.
ടെക്ക് പാര്‍ക്കുകളുടെയും കമ്പനികളുടേയും ഹോട്ട്സ്പോട്ടായ ഔട്ടര്‍ റിങ് റോഡ് മേഖലയില്‍ വന്‍ നിക്ഷേപത്തില്‍ വാടകയ്ക്ക് നല്‍കാനായി കെട്ടിടങ്ങള്‍ പണിതവരും ഇതോടെ പ്രതിസന്ധിയിലായിട്ടുണ്ട്. വില കുറഞ്ഞ താമസ സൗകര്യങ്ങളിലേക്ക് ആളുകള്‍ മാറാന്‍ തുടങ്ങിയതോടെ ഐടി പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
TAGS: BENGALURU | IT
SUMMARY: Bengaluru job crisis, 50,000+ IT layoffs, real estate hit hard
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന…
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…