ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹരമായി പുതിയ പദ്ധതി ആവിഷ്കരിച്ച് സർക്കാർ. നഗരത്തിലെ പ്രധാന റോഡുകളുടെ വീതി കൂട്ടി വാഹനങ്ങളുടെ തിരക്ക് കുറക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി ബിബിഎംപിക്ക് കൈമാറും. പ്രധാനപ്പെട്ട റോഡുകൾ വീതികൂട്ടി യാത്രാ സമയം കുറയ്ക്കുകയാണ് പദ്ധതി. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള 12.34 ഏക്കർ ഭൂമി ബിബിഎംപിക്ക് കൈമാറും.
ലോവർ അഗാരം മുതൽ സർജാപൂർ വരെയുള്ള റോഡ് വീതികൂട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൊത്തം 22 ഏക്കറോളം ഭൂമി കൈമാറ്റം ചെയ്യുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രി അനുമതി നൽകിയിട്ടുണ്ടെന്നും നിലവിലെ പദ്ധതിക്കായി 12.34 ഏക്കർ ഭൂമി മാത്രമാണ് ഉപയോഗിക്കുകയെന്നും ശിവകുമാർ പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം 3.5 കിലോമീറ്റർ ദൈർഘ്യമുള്ള പ്രാരംഭ പാതയ്ക്ക് ടെൻഡർ വിളിച്ചിട്ടുണ്ട്. 35 കോടി രൂപ ചെലവാണ് ഇതിന് പ്രതീക്ഷിക്കുന്നത്. പ്രതിരോധ മന്ത്രാലയം ശേഷിക്കുന്ന ഭൂമി കൈമാറിയാൽ, സിറ്റി സെന്‍ററിൽ നിന്ന് ബെംഗളൂരുവിലെ പ്രധാന റോഡുകളിലേക്കുള്ള ഗതാഗതം സുഗമമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | TRAFFIC
SUMMARY: Defence ministry to handover land to bbmp for traffic works
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…