Categories: TOP NEWS

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ഭൂഗർഭ തുരങ്ക പദ്ധതി ഉടൻ

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഭൂഗർഭ തുരങ്ക പാത. പദ്ധതിയുടെ നിർമാണം അടുത്ത വർഷത്തോടെ ആരംഭിക്കുമെന്നും രണ്ട് വർഷത്തിനകം പൂർത്തിയാകുമെന്നും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. അടുത്ത വർഷം ആദ്യ പകുതിയോടെ പദ്ധതിയുടെ നിർമാണപ്രവൃത്തി ആരംഭിക്കാനാണ് സർക്കാർ തീരുമാനം. നഗരത്തിൻ്റെ ഗതാഗതപ്രശ്നത്തിന് ഭൂഗർഭ തുരങ്ക പദ്ധതി പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിൽ വാഹനങ്ങളുടെ എണ്ണം അതിവേഗം വർധിക്കുകയാണ്. ജനസംഖ്യയിലും ഓരോ വർഷവും വൻതോതിലുള്ള വർധനവ് രേഖപ്പെടുത്തുന്നുണ്ട്. റോഡ് വീതി കൂട്ടാനായി കെട്ടിടം പൊളിക്കുമ്പോൾ നഷ്ടപരിഹാരത്തുക വൻതോതിൽ വർധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് തുരങ്കപാത എന്ന നിർദേശം വന്നത്. ഇത് നല്ല ആശയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഭൂഗർഭ തുരങ്കപാത പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) ബിബിഎംപി പൂർത്തിയാക്കി. പൊതു – സ്വകാര്യ പങ്കാളിത്തത്തിലുള്ള സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിക്ക് 16,500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഹെബ്ബാളിനെയും തെക്കൻ മേഖലയിലെ സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനെയും ബന്ധിപ്പിച്ചു 18 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുക.

TAGS: BENGALURU | TUNNEL ROAD PROJECT
SUMMARY: Bengaluru tunnel road work to begin by the first half of 2025

Savre Digital

Recent Posts

സൈബര്‍ ആക്രമണം; രാഹുല്‍ ഈശ്വര്‍, ഷാജൻ സ്കറിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതിയുമായി റിനി ആൻ ജോര്‍ജ്

കൊച്ചി: നടി  റിനി ആൻ ജോർജിന് നേരെ സൈബർ ആക്രമണം. സംഭവത്തില്‍ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സമൂഹ മാധ്യമങ്ങളിലെ…

4 minutes ago

സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 21ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 'ജോസ് ആലുക്കാസ് വർണ്ണങ്ങൾ 2025' സെപ്റ്റംബർ 21-ന് കൊത്തന്നൂർ…

20 minutes ago

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭാ യോഗം

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ. ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.…

1 hour ago

വിജില്‍ തിരോധാന കേസ്; രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസിലെ രണ്ടാം പ്രതി പിടിയില്‍. പോലീസിന്റെ കണ്ണില്‍പെടാതെ ഒളിവില്‍ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി…

2 hours ago

നെയ്യാറ്റിൻകര ഗോപൻ സമാധി വിവാദത്തില്‍ കേസ് അവസാനിപ്പിക്കാൻ പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് നിലവില്‍ പോലീസിന്റെ കണ്ടെത്തല്‍.…

3 hours ago

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ക്ക് കൂടി രോഗമുക്തി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി രോഗമുക്തി നേടി. കോഴിക്കോട്…

4 hours ago