ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി ഡബിൾ ഡെക്കർ മേൽപ്പാലത്തിനൊപ്പം തുരങ്ക പാതകളും നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. നഗരത്തിലെ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വർഷം 9,000 കോടി രൂപ ചെലവഴിക്കും. ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകൾ, ടണൽ റോഡുകൾ, ബഫർ റോഡുകൾ, എലിവേറ്റഡ് കോറിഡോറുകൾ, മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്.
നഗരത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 110 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴി നിർമിക്കും. ഇതിനായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കും. പെരിഫറൽ റിങ് റോഡ് പദ്ധതി നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾ ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്നതായിരുന്നുവെങ്കിലും അത് നടപ്പിലാക്കിയില്ലെന്ന് ശിവകുമാർ പറഞ്ഞു. രണ്ട് തുരങ്ക റോഡുകൾ നഗരത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയുടെ ആകെ ദൈർഘ്യം 40 കിലോമീറ്ററായിരിക്കും.
ത്രിലോക് എൻജിനീയറിങ് കമ്പനി ടണൽ റോഡുകൾക്കായി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടത്തിനായുള്ള ടെൻഡറുകൾ ഉടൻ വിളിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | DOUBLE DECKER FLYOVER
SUMMARY: Double decker flyovers, tunnel roads for traffic congestion
തിരുവനന്തപുരം: സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വി സി നിയമനത്തിനായുള്ള…
ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂർ- ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. 17കാരിയുടെ ക്വട്ടേഷന്‍ പ്രകാരമാണ് യുവാവിനെ നാലംഗ സംഘം മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു.…
മുംബൈ: ചേതേശ്വർ പൂജാര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2023-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിലാണ് അദ്ദേഹം…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ…
ആലപ്പുഴ: ആലപ്പുഴയിൽ ജിംനേഷ്യത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ പരിശീലകൻ പിടിയിലായി. കൊമ്മാടി സ്വദേശി വി.വി. വിഷ്ണു (31) ആണ്…