ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി അപ്പാര്‍ട്ട്മെന്റിലെ താമസക്കാർ. നഗരത്തിലെ ആഡംബര അപ്പാര്‍ട്ടുമെന്റ് സമുച്ചയമായ ഷാപൂര്‍ജി പല്ലോന്‍ജി പാര്‍ക്ക്വെസ്റ്റിലെ താമസക്കാരാണ് കെട്ടിട ഉടമയ്ക്കെതിരെ പ്രതിഷേധിക്കുന്നത്.
രണ്ട് കോടിയോളം രൂപ വിലയുള്ള ഫ്‌ളാറ്റുകളിലെ താമസക്കാർക്ക് ആവശ്യത്തിന് കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് ആരോപണം.
ഞങ്ങള്‍ക്ക് വെള്ളം വേണം എന്ന പ്ലക്കാര്‍ഡുകളും പിടിച്ചാണ് പ്രതിഷേധം. പ്രതിദിനം 40 ലക്ഷം മുതല്‍ 2 കോടി ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ക്കും സൊസൈറ്റികള്‍ക്കും വിതരണം വെട്ടിക്കുറയ്ക്കുമെന്ന ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് തങ്ങൾക്ക് വെള്ളം ലഭിക്കാത്തതെന്ന് താമസക്കാർ ആരോപിച്ചു.
അതേസമയം, താമസക്കാരുടെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് ഷപൂര്‍ജി പല്ലോന്‍ജി റിയല്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് അറിയിച്ചു.
The post ബെംഗളൂരുവിലെ ജലക്ഷാമം; പ്രതിഷേധവുമായി അപ്പാര്‍ട്ട്മെന്റിലെ താമസക്കാർ appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…
ബെംഗളൂരു: പാലക്കാട് താനിക്കുന്നത്ത് രാജഗോപാൽ (69) ബെംഗളൂരുവില്‍ അന്തരിച്ചു. ഷെട്ടിഹള്ളി നന്ദനനഗറിലായിരുന്നു താമസം. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. വിദ്യാരണ്യപുരയിലെ കോട്ടക്കല്‍…
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയില്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ട്രൈസെറോടോപ്പ്‌സ് വിഭാഗത്തില്‍പ്പെട്ട ദിനോസറിന്റേതാണ് ഫോസിലെന്നാണ് നിഗമനം. സഹന്‍സറ നദീതീരത്ത്…