ബെംഗളൂരു: ബെംഗളൂരുവിലെ തടി മില്ലിൽ വൻ തീപിടുത്തം. ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ സിംഗസാന്ദ്രയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. തടി മില്ലിലുണ്ടായ തീപിടുത്തം സമീപത്തെ കാർ വാഷ് കേന്ദ്രത്തിലേക്കും, വസ്ത്രസ്ഥാപനത്തിലേക്കും പടർന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരാണ് ഫയർ ഫോഴ്സിൽ വിവരമറിയിച്ചത്.
ബുധനാഴ്ച പുലർച്ചെയാണ് തീയണക്കാനായത്. സംഭവത്തിൽ കടകൾക്ക് സമീപം നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും നിരവധി ബൈക്കുകളും അഞ്ച് കോടിയോളം രൂപ വിലമതിക്കുന്ന സാധനങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളും കത്തിനശിച്ചു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപ്പിടുത്തതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്തു.
തിരുവനന്തപുരം: 2026ല്‍ കേരള മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന സർവേഫലം പങ്കുവെച്ച് ശശി തരൂർ. വിഭാഗീയത രൂക്ഷമായ യുഡിഫിനെ നയിക്കാൻ തരൂർ യോഗ്യനാണെന്ന…
ഇടുക്കി: വിദ്വേഷ പരാമർശത്തില്‍ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട സ്വകാര്യ പരാതിയില്‍ പോലീസിനോട് റിപ്പോർട്ട് തേടി തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി.…
മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. മങ്കടയില്‍ നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ…
കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള' എന്ന സിനിമയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. സിനിമയുടെ പേര്…
റിയാദ്: സൗദി അറേബ്യൻ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ കേസില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതിയുടെ…
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. SEPECAT ജാഗ്വാര്‍ വിമാനമാണ് ചുരുവിലെ ഗ്രാമീണ…