ബെംഗളൂരുവിലെ താമസക്കാർക്ക് നേരിയ ആശ്വാസം; മഴ കുറയുന്നു, ഒപ്പം താപനിലയും

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യത്തെത്തുടർന്ന് ബെംഗളൂരുവിലും കർണാടകയിലെ മറ്റ്‌ ജില്ലകളിലും പെയ്ത കനത്ത മഴയ്ക്ക് നേരിയ ആശ്വാസം. ചൊവ്വാഴ്ച നഗരത്തിൽ മഴ നേരിയ തോതിലാണ് പെയ്തത്. താപനിലയും കുറഞ്ഞിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ തണുപ്പും നഗരത്തിൽ അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച വൈകീട്ടോടെയാൻ നഗരത്തിൽ തുടർച്ചയായ കനത്ത മഴ ആരംഭിച്ചത്.

ബുധനാഴ്ച മുതൽ മഴയിൽ കുറവുണ്ടാകുമെന്നും ഡിസംബർ മാസത്തിലെ പതിവ് കാലാവസ്ഥയിലേക്ക് ബെംഗളൂരു മടങ്ങിയെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഫെംഗൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനമാണ് കർണാടക തീരത്തും തെക്കൻ ഉൾപ്രദേശങ്ങളിലും ഒപ്പം ബെംഗളൂരുവിലും പെയ്ത വ്യാപകമായ മഴയ്ക്ക് കാരണമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസംബർ 6 മുതൽ ബെംഗളൂരുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും ഐഎംഡി അറിയിച്ചു. അതേസമയം തീരപ്രദേശങ്ങളിൽ ബുധനാഴ്ചയും കനത്ത മഴ ലഭിക്കുവാനുള്ള സാധ്യതയുണ്ട്.

ചൊവ്വാഴ്ച ബെംഗളൂരുവിൽ കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസുമായിരുന്നു. ബുധനാഴ്ച കൂടിയ താപനില 23 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഡിസംബർ 5ന് കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

TAGS: BENGALURU | RAIN
SUMMARY: After overnight rain on December 2, downpour stops in Bengaluru

Savre Digital

Recent Posts

പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിക്ക് നാളെ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…

2 hours ago

സന്നിധാനത്തിന് സമീപം തീര്‍ഥാടന പാതയില്‍ കാട്ടാന

പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…

2 hours ago

ഇടുക്കിയില്‍ അനധികൃതമായി നിര്‍മ്മിച്ച ഗ്ലാസ് ബ്രിഡ്ജിന് സ്റ്റോപ്പ് മെമ്മോ നല്‍കി ജില്ല കളക്ടര്‍

ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…

3 hours ago

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…

3 hours ago

ചിത്രപ്രിയ കൊലപാതകം: പെണ്‍കുട്ടിയെ അലന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി

എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…

3 hours ago

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…

4 hours ago