ബെംഗളൂരു: ബെംഗളൂരുവിലെ തിരക്കേറിയ റോഡിലിറങ്ങി പുലിക്കുഞ്ഞ്. കനകപുര റോഡിൽ തുരഹള്ളി വനമേഖലയ്ക്ക് സമീപമുള്ള റോഡിലാണ് പുലിക്കുഞ്ഞിനെ കണ്ടത്. വനത്തിൽനിന്ന് പുലിക്കുഞ്ഞ് അബദ്ധത്തിൽ റോഡിലേക്ക് ഇറങ്ങിയതാവാം എന്നാണ് പ്രാഥമിക നിഗമനം. പുലിക്കുഞ്ഞിനെ കണ്ടതോടെ പ്രദേശവാസികളും യാത്രക്കാരും പരിഭ്രാന്തിയിലായി.
ഏറെ വാഹനത്തിരക്കുള്ള സ്ഥലമാണ് തുരഹള്ളി പ്രദേശം. പുലിക്കുഞ്ഞിനെ കണ്ടതോടെ തിരക്ക് വീണ്ടും കൂടി. ഇതിനിടയിൽ രക്ഷപ്പെടുന്നതിനായി റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതിനിടയില്‍ പുലിക്കുഞ്ഞിനെ കാറ് തട്ടി.
ബന്നാർഘട്ടയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിക്കുഞ്ഞിനെ സുരക്ഷിതമായി മാറ്റി. കാറിടിച്ചതിനാൽ പരുക്കുകളുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വന്നത്തിലേക്ക് തുറന്നുവിടും.
The post ബെംഗളൂരുവിലെ തിരക്കേറിയ റോഡിലിറങ്ങി പുലിക്കുഞ്ഞ്; പരിഭ്രാന്തരായി ജനം appeared first on News Bengaluru.
Powered by WPeMatico
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…