ബെംഗളൂരു: ബെംഗളൂരുവിലെ നാലാമത്തെ റെയിൽവേ ടെർമിനലിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അംഗീകാരം. നൂതന സൗകര്യങ്ങളടക്കമുള്ള പുതിയ റെയിൽവേ ടെർമിനലാണ് സ്ഥാപിക്കുന്നത്. ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്കുള്ള മികച്ച സേവനങ്ങൾ വർധിപ്പിക്കേണ്ടതും അനിവാര്യമായതിനാലാണ് പുതിയ ടെർമിനൽ എന്ന ആവശ്യം ശക്തമായതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു.
സർവേ നടപടികൾക്ക് 1.35 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഏകദേശം 1,000 ഏക്കർ ഭൂമിയിലാണ് ടെർമിനൽ പൂർത്തിയാക്കുക. ടെർമിനൽ നിർമാണം പൂർത്തിയായാൽ നഗരത്തിലെ നാലാമത്തെ റെയിൽ ടെർമിനലാകും ഇത്. ടെർമിനൽ പൂർത്തിയായാൽ സംസ്ഥാനത്തെ റെയിൽ സംവിധാനം ശക്തമാക്കാനാകും. സർവേ നടപടികൾക്കൊവിലാകും ടെർമിനലിന്റെ കൃത്യമായ സ്ഥലം തീരുമാനിക്കുക.
നിലവിൽ ദേവനഹള്ളി സ്റ്റേഷന് സമീപത്തും, യെലഹങ്ക – ദേവനഹള്ളി – ചിക്കബെല്ലാപുര ഇടനാഴിക്ക് സമീപവുമായി അനുയോജ്യമായ സ്ഥലം കണ്ടെത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സർവേ നടപടികൾ പൂർത്തിയായാൽ മാത്രമാകും കൃത്യമായ ലൊക്കേഷൻ നിർണയിക്കുക. കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര, ബൈയപ്പനഹള്ളിയിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനൽ (എസ്എംവിടി) എന്നിവടങ്ങളിലാണ് നിലവിലെ മൂന്ന് ടെർമിനലുകൾ പ്രവർത്തിക്കുന്നത്.
TAGS: BENGALURU | RAILWAY TERMINAL
SUMMARY: Centre approves new railway terminal for Bengaluru
മുംബൈ: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫെവിക്കോള്‍,…
തിരുവനന്തപുരം: സ്വർണ വില തുടർച്ചയായി ഇടിഞ്ഞതിനു ശേഷം ഇന്ന് ഉയർന്നിരിക്കുന്നു. റെക്കോർഡ് വിലക്കയറ്റത്തില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ്. രാജ്യാന്തര…
ബെംഗളൂരു: 38-ാമത് ഡിആർഡിഒ ഓണാഘോഷങ്ങൾക്ക് സിവി രാമൻ നഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ നാളെ തുടക്കമാകും. വൈകുന്നേരം 5.30 ന്…
കൊച്ചി: നടൻ മോഹൻലാല്‍ ആനക്കൊമ്പ് കൈവശം വച്ച സംഭവം നിയമവിധേയമാക്കിക്കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ്…
കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ…
തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ…